ഇവള്‍ ചൈനയുടെ സുന്ദരി മാത്രമല്ല… ലോകത്തിന്റെ സുന്ദരി മണവാട്ടിയാണ്…

എല്ലാവര്‍ക്കും സൗന്ദര്യമുണ്ട്. എന്നാല്‍ പലര്‍ക്കും സൗന്ദര്യം അവരുടെ മനസ്സിലാണ്. ഇങ്ങനെയുള്ളവരെ എപ്പോഴൊന്നും കാണാനും കഴിയില്ല. എന്നാല്‍ ഇത് ചൈനയിലുള്ള ഒരു സുന്ദരിയുടെ കഥയാണ്. ഈ സുന്ദരി ഇപ്പോള്‍ ചൈനയുടെ മാത്രം സുന്ദരിയല്ല ലോകത്തിന്റെ സുന്ദരി മണവാട്ടിയായി മാറിയിരിക്കുകയാണ്. ഗുവോ യുവാന്യുവാന്‍ എന്നാണ് സുന്ദരിയുടെ പേര്.ചൈനീസ് സുന്ദരിയുടെ മനസ്സിന്റെ ഈ സൗന്ദര്യം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

beautiful-bride-1.jpg.image.784.410

 

നഴ്‌സ് കൂടിയായ ഈ ചൈനിസ് സുന്ദരി കടല്‍ത്തീരത്ത് നവവരന്റെ ഒപ്പം ഫോട്ടോ എടുക്കുകയായിരുന്നു.ചാഞ്ഞും ചരിഞ്ഞും അങ്ങനെ പല ഫോസിലുള്ള ഫോട്ടോകള്‍. അപ്പോഴാണ് സഹായം അഭ്യര്‍ഥിച്ചുക്കൊണ്ടുള്ള നിലവിളി കേട്ടത്.ഒരു യുവാവ് മരണത്തോട് മല്ലിട്ടു വെള്ളത്തില്‍ മുങ്ങി താഴുകയായിരുന്നു.പിന്നൊന്നും നോക്കിയില്ല വിവാഹവസ്ത്രമാണെന്നോ ഫോട്ടോ സെഷന്‍ ആണെന്നോ ഒന്നും ഓര്‍ക്കാതെ ഗുവോ പാഞ്ഞു. തുടര്‍ന്ന് അയാളെ കടല്‍ത്തീരത്തേക്ക് കരകയറ്റിയതിനു പിന്നാലെ അടിയന്തിര ചികിത്സയും നല്‍കി. വെള്ളത്തില്‍ നീന്തുന്നതിനിടയില്‍ യുവാവിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തീരത്തേക്കു വലിച്ചു കയറ്റുമ്പോള്‍ അയാളുടെ പള്‍സ് നിലച്ചിരുന്നുവെന്നും ഗുവോ ഓര്‍ക്കുന്നു. തുടര്‍ന്നു സിപിആര്‍ വഴിയും കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയും ഗുവോ ഏറെ പരിശ്രമിച്ചു.

ഇരുപതു മിനുട്ടോളം രക്ഷാപ്രവര്‍ത്തനം തുടര്‍ന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പക്ഷേ സാഹചര്യവും സമയവും നോക്കാതെ സഹായഹസ്തം നീട്ടിയ ഗുവോയുടെ മനസിന് ഇന്ന് നാനാഭാഗത്തു നിന്നും അഭിനന്ദനപ്രവാഹമാണ്. ഏറ്റവും സുന്ദരിയായ മണവാട്ടി എന്നാണ് സോഷ്യല്‍മീഡിയ ഇന്ന് ഗുവോയെ വിശേഷിപ്പിക്കുന്നത്. ദാലിയാന്‍ സെന്‍ട്രല്‍ ഹോസ്പിറ്റലിലാണ് ഗുവോ സേവനമനുഷ്ഠിക്കുന്നത്,

© 2023 Live Kerala News. All Rights Reserved.