ന്യൂഡൽഹി∙ ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ നിയമമന്ത്രിയുമായ സോമനാഥ് ഭാരതിയുടെ വിഷയത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഒടുവിൽ മൗനം വെടിഞ്ഞു. പാർട്ടിക്കും കുടുംബത്തിനും ഭാരതി നാണക്കേടുണ്ടാക്കുകയാണെന്നും കീഴടങ്ങണമെന്നും കേജ്‌രിവാൾ ട്വീറ്റ് ചെയ്തു. ഗാർഹിക പീഡനക്കേസിൽ ഭാര്യ ലിപിക മിത്രയുടെ പരാതിയിൽ ഡൽഹി ഹൈക്കോടതിയും ഭാരതിക്ക് ഇന്നലെ മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു