തുലാം മാസത്തില്‍ ആരംഭിച്ച വടക്കന്‍ മലബാറിലെ തെയ്യങ്ങളും തിറകളും കൊടിയിറങ്ങുമ്പോള്‍ മറ്റൊരു മഹോത്സവത്തിന്റെ കൊടിയേറ്റം ഇവിടെ ആരംഭിക്കുകയാണ്. സാക്ഷാല്‍ ശ്രീ കൊട്ടിയൂര്‍ ക്ഷേത്ര വൈശാഖ മഹോത്സവം. ദക്ഷയാഗം നടന്നു എന്ന് പുരാണങ്ങളില്‍ കരുതപ്പെടുന്ന ‘ദക്ഷിണകാശി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വൈശാഖമഹോത്സവം ഇടവമാസത്തിലെ ചോതിനാള്‍ മുതല്‍ മിഥുനമാസത്തിലെ ചിത്രനാള്‍ വരുന്ന ദിനങ്ങളില്‍ ആചരിച്ചുവരുന്നു,
വൈശാഖമഹോത്സവം അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലാണ് ആചരിച്ചുവരുന്നത്. അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ തടാകത്തിലെ മണിത്തറയിലെ ‘സ്വയംഭൂ’ ആയ ശിവലിംഗമാണ് പ്രധാന ദേവത. ഈ തടാകത്തിന്റെ തന്നെ മറ്റൊരു തറയിലുള്ള ‘അമ്മാനക്കല്ലി’ലാണ് ശ്രീ പാര്‍വ്വതിദേവിയെ ആരാധിച്ചുവരുന്നത്. പുരാണങ്ങളില്‍ ദക്ഷയാഗം നടന്നു എന്ന് കരുതപ്പെടുന്ന സ്ഥലത്താണ് സ്വയംഭൂ ആയ ശിവലിംഗവും പാര്‍വ്വതിദേവിയും സ്ഥിതിചെയ്യുന്നത്. വളരെ ഗഹനമായ ചരിത്രം ഈ ദക്ഷയാഗത്തിന്റെ പിറകിലു്. ദക്ഷന്‍ തന്റെ യാഗഭൂമിയില്‍ എല്ലാവരേയും ക്ഷണിച്ച സമയത്ത് മകളെയും മകളുടെ ഭര്‍ത്താവായ ശിവനെയും അവഗണിച്ചപ്പോള്‍ മനസ്സില്ലാമനസ്സോടെയുള്ള ഭര്‍ത്താവിന്റെ സമ്മതം വാങ്ങി സതീദേവി യാഗസ്ഥലത്ത് എത്തുകയും അവിടെവെച്ച് തന്റെ ഭര്‍ത്താവിനെ അത്യധികം നികൃഷ്ടമായ രീതിയില്‍ ആക്ഷേപിച്ചപ്പോള്‍, അപമാനിച്ചപ്പോള്‍ അപമാനിതയായ സതീദേവി ആളിപ്പടരുന്ന യാഗാഗ്നിയില്‍ തന്റെ ജീവിതം അവസാനിപ്പിച്ചു എന്നാണ് ഐതിഹ്യം.
ക്രുദ്ധനായ പരമശിവന്‍ തന്റെ ഭൂതഗണമായ വീരഭദ്രനെ അയച്ചു ദക്ഷന്റെ തല അറുക്കുകയും ചെയ്യുന്നു. ത്രിലോകങ്ങളെല്ലാം യാഗം മുടങ്ങിയാലുള്ള ഭവിഷ്യത്ത് അറിഞ്ഞ് പരമശിവനെ ശരണം പ്രാപിക്കുകയും അദ്ദേഹം ഒരു ആടിന്റെ തല അറുത്ത് ദക്ഷന്റെ ശിരസ്സിന്റെ സ്ഥാനത്ത് വെച്ച് യാഗം പൂര്‍ത്തിയാക്കുകയും ചെയ്തു. യജ്ഞം കഴിഞ്ഞ പരമശിവന്‍ കൈലാസത്തിലേക്ക് പുറപ്പെടുകയും ചെയ്തു. ക്രമേണ ഘോരവനമായിത്തീര്‍ന്ന ഈ സങ്കേതം ആദിവാസികളായ, ആ ദേശത്തിന്റെ അധിപരായ കുറിച്യരുടെ അധിവാസ സ്ഥലമാകുകയും ചെയ്തു. ഒരു ആദിവാസി യുവാവ് തന്റെ അമ്പ് മൂര്‍ച്ചകൂട്ടാനായി കല്ലില്‍ ഉരക്കുമ്പോള്‍ ആ കല്ലില്‍നിന്നും രക്തം വാര്‍ന്ന് വന്നപ്പോള്‍, ഇത് അറിഞ്ഞ് എത്തിയ പടിഞ്ഞീറ്റി തിരുമേനി കൂവളത്തിലയില്‍ കലശമാടി അവിടെ ഭഗവാന്റെ സാന്നിദ്ധ്യം അറിയിച്ചു. ഇന്നുള്ള വൈശാഖമഹോത്സവ ചിട്ടകള്‍ ശങ്കരാചാര്യസ്വാമികളാണ് ചിട്ടപ്പെടുത്തിയത് എന്ന് ഐതിഹ്യമുണ്ട്
ത്രിമൂര്‍ത്തികളായ ബ്രഹ്മാവും വിഷ്ണുവും മഹാദേവനും ഒത്തുചേര്‍ന്ന ഊര് എന്നര്‍ത്ഥത്തില്‍ ‘കൂടിയൂര്’ എന്ന് പേര് വരികയും പില്‍ക്കാലത്ത് ‘കൊട്ടിയൂരായി’ ആ നാമം പരിണമിച്ചു എന്നും ഒരു ഐതിഹ്യവുമു്. കേരളസാഹിത്യചരിത്രത്തില്‍ മഹാകവി ഉള്ളൂര്‍ കോട്ടയം രാജാക്കന്മാരുടെ കുലദൈവമായ കൊട്ടിയൂരപ്പനെപ്പറ്റി വര്‍ണ്ണിച്ചിട്ടു്. വില്യം ലോഗന്റെ മലബാര്‍ മാന്വലില്‍ പഴശ്ശി രാജാവിന്റെ പ്രധാന പടനായകനായ ഇടച്ചേനി കുങ്കന്‍ തന്റെ സൈന്യവുമൊത്ത് കൊട്ടിയൂരില്‍ എത്തി ഇംഗ്ലീഷ് ഔട്ട്‌പോസ്റ്റ് പിടിച്ചെടുക്കാന്‍ സംഘം ചേര്‍ന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ജൂണ്‍ 2 അര്‍ദ്ധരാത്രി ഭണ്ഡാരഘോഷയാത്ര കഴിഞ്ഞ് പിറ്റേന്ന് പുലര്‍ച്ച മുതല്‍ ജൂണ്‍ 22 മകം കലംവരവ് നാള്‍ ഉച്ചശീവേലി വരെ മാത്രമേ സ്ത്രീകള്‍ക്ക് കൊട്ടിയൂരില്‍ പ്രവേശനമുള്ളു. ഒരു കാലത്ത് വടക്കന്‍മലബാറിലെ ഭക്തര്‍മാത്രം സന്ദര്‍ശിച്ചു വന്നിരുന്ന കൊട്ടിയൂരമ്പലത്തില്‍ ഇന്ന് കേരളത്തിലെ ഇതര ജില്ലകളില്‍നിന്നും കര്‍ണ്ണാടകം പ്രത്യേകിച്ച് കുടക്, ആന്ധ്ര, തമിഴ്‌നാട്ടില്‍നിന്നും ധാരാളം ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു്. കര്‍ണ്ണാടകത്തിലെ കുടകിലെ ഭക്തര്‍ക്ക് മാനന്തവാടി വഴിയും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഭക്തര്‍ക്ക് കൂത്തുപറമ്പ്‌വഴിയും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഭക്തര്‍ക്ക് തലശ്ശേരി, കൂത്തുപറമ്പ് വഴിയും കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാവുന്നതാണ്. ദേവസ്വം ബോര്‍ഡിന്റെ സജീവസാന്നിദ്ധ്യവും സന്നദ്ധഭടന്മാരും കൊട്ടിയൂരിലെത്തുന്ന ജനങ്ങളെ സദാസമയവും സേവിക്കാനായി അവിടെയു്.
”ക്ഷയാത് ത്രായതേ ഇതി ക്ഷേത്രം” എന്നാണ് ആചാര്യമതം. ക്ഷയത്തില്‍നിന്നും, നാശത്തില്‍നിന്നും നമ്മെ സംരക്ഷിക്കുന്നതാണ് ക്ഷേത്രം. അതുകൊ് കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനം ഒരു പുണ്യമാവട്ടെ.
സാധാരണ ശിവക്ഷേത്രങ്ങളില്‍ മൂന്ന് തവണ പ്രദക്ഷിണം ചെയ്യുമ്പോള്‍ ഓവ്ചാല്‍ വരെ മാത്രമെ പ്രവേശനമുാകാറുള്ളു. അത് ശൈവമായ ഒരു ആരാധനാവിഷയത്തിന്റെ പ്രത്യേകതയാണ്. കൊട്ടിയൂരില്‍ ഭക്തര്‍ക്ക് മൂന്ന് തവണ കൊട്ടിയൂരപ്പനെ പ്രദക്ഷിണം ചെയ്ത് അവിടെ ഭഗവാന്റെ ഇഷ്ടനിവേദ്യങ്ങളായ ഇളനീര്‍, പാല്‍, നെയ്യ് എന്നിവ അഭിഷേകമായി സമര്‍പ്പിക്കാവുന്നതാണ്. ഏറ്റവും വിശേഷപ്പെട്ട ഓടപ്പൂക്കളാണ് കൊട്ടിയൂര്‍ ഉത്സവകാലത്തെ ഒരു വലിയ സവിശേഷത.
ദക്ഷന്റെ യാഗം മുടക്കാന്‍ വേി വന്ന അസുരന്മാര്‍ മഹര്‍ഷിമാരുടെ താടി പറിച്ചതിന്റെ ഓര്‍മ്മക്കായി കൊട്ടിയൂരിലെ ഓടപ്പൂക്കള്‍ ഇന്ന് ഭക്തര്‍ വാങ്ങി വീട്ടില്‍ അലങ്കരിച്ചുവെക്കുന്നു. കൊട്ടിയൂര്‍ ദര്‍ശനം കഴിഞ്ഞ ഏതൊരു ഭക്തന്റെ ഗൃഹത്തിലും ഓടപ്പൂക്കള്‍ ദര്‍ശിക്കാവുന്നതാണ്. അതുകൊ് ഈ കൊട്ടിയൂര്‍ ഉത്സവം ഒരു മഹോത്സവമായി പ്രത്യേകിച്ച് ഈ ശൈവമായ ഒരു വലിയ ശക്തി ഭക്തര്‍ക്ക് ലഭിക്കാന്‍ കൊട്ടിയൂര്‍ സന്ദര്‍ശനം ഉപകരിക്കും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഭക്തിയോടുകൂടി വീടിന്റെ പ്രവേശനകവാടത്തില്‍ ഓടപ്പൂക്കള്‍ വെച്ച് അടുത്ത വര്‍ഷത്തേക്കുള്ള കൊട്ടിയൂര്‍ ക്ഷേത്രയാത്രാപുണ്യത്തിനായി ഭക്തര്‍ കാത്തിരിക്കുക.
ശ്രീ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങള്‍
27 മെയ് 2015 ബുധനാഴ്ച – നീരെഴുന്നള്ളത്ത്
1 ജൂണ്‍ 2015 തിങ്കളാഴ്ച – നെയ്യാട്ടം
2 ജൂണ്‍ 2015 ബുധനാഴ്ച – ഭണ്ഡാരം എഴുന്നള്ളത്ത്
7 ജൂണ്‍ 2015 ഞായറാഴ്ച – തിരുവോണം ആരാധന
9 ജൂണ്‍ 2015 ചൊവ്വാഴ്ച – ഇളനീര്‍വെപ്പ്
10 ജൂണ്‍ 2015 ബുധനാഴ്ച – അഷ്ടമി ആരാധന, ഇളനീരാട്ടം
12 ജൂണ്‍ 2015 വെള്ളിയാഴ്ച – രേവതി ആരാധന
15 ജൂണ്‍ 2015 തിങ്കളാഴ്ച – രോഹിണി ആരാധന
17 ജൂണ്‍ 2015 ബുധനാഴ്ച – തിരുവാതിര ചതുശ്ശതം
18 ജൂണ്‍ 2015 ഞായറാഴ്ച – പുണര്‍തം ചതുശ്ശതം
21 ജൂണ്‍ 2015 ബുധനാഴ്ച – ആയില്യം ചതുശ്ശതം
22 ജൂണ്‍ 2015 തിങ്കളാഴ്ച – മകം കലം വരവ്
25 ജൂണ്‍ 2015 വ്യാഴാഴ്ച – അത്തം ചതുശ്ശതം, വാളാട്ടം,
കലശപൂജ
26 ജൂണ്‍ 2015 വെള്ളിയാഴ്ച – തൃക്കലശാട്ട്
ശുഭമസ്തു