ഓസ്‌ട്രേലിയയ്ക്ക് ആദ്യ വനിതാ പ്രതിരോധമന്ത്രി

സിഡ്‌നി: സെനറ്റര്‍ മാരി പെയ്ന്‍ ഓസ്‌ട്രേലിയയിലെ ആദ്യത്തെ വനിതാ പ്രതിരോധമന്ത്രിയായി. പാര്‍ട്ടിക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ടോണി ആബട്ടിനെ പരാജയപ്പെടുത്തി പ്രധാനമന്ത്രിയായ മാല്‍കം ടേണ്‍ബുള്ളിന്റെ മന്ത്രിസഭയില്‍ അഞ്ച് വനിതകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 ടോണി ആബട്ടിന്റെ പല ആനുകൂലികളും പുറത്തായി. തന്നെ അനുകൂലിക്കുന്നവരെ മാത്രമേ ടേണ്‍ബുള്‍ മന്ത്രിസഭയിലേക്ക് പരിഗണിച്ചുള്ളൂവെന്ന് പ്രതിപക്ഷനേതാവ് ബില്‍ ഷോര്‍ടനും മാധ്യമങ്ങളും ആരോപിച്ചു.
അതേസമയം, മന്ത്രിമാരെ തിരഞ്ഞെടുക്കാന്‍ കഴിവ് മാത്രമാണ് മാനദണ്ഡമാക്കിയതെന്ന് തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങിന് മുന്പ് പുതിയ പ്രധാനമന്ത്രി പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ തന്നെ പിന്തുണയ്ക്കാത്തവരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പല സുഹൃത്തുക്കളെയും മാറ്റി നിര്‍ത്തേണ്ടിയും വന്നു. ഭാവിയിലേക്കുള്ള മന്ത്രിസഭയാണ് ഇതെന്നും എ.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തില്‍ ടേണ്‍ബുള്‍ അഭിപ്രായപ്പെട്ടു.

© 2023 Live Kerala News. All Rights Reserved.