എസ് എസ് എല്‍ സി മൂല്യ നിര്‍ണയത്തിലുണ്ടായ പിഴവ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; മുന്‍ പരിചയമില്ലാത്തവരെ ഉള്‍പ്പെടുത്തി: മന്ത്രി അബ്ദുറബ്ബ്

തിരുവനന്തപുരം: എസ് എസ് എല്‍ സി മൂല്യ നിര്‍ണയത്തിലുണ്ടായ പിഴവില്‍ മുന്‍ പരീക്ഷാ സെക്ട്രറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍,സെക്ഷന്‍ സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.മാര്‍ക്ക് രേഖപ്പെടുത്തിയതിലും പരീക്ഷയ്ക്ക് ഹാജരാകാത്തവരെ കൃത്യമായി രേഖപ്പടുത്തിയതിലും വീഴ്ച വരുത്തിയതിലാണ് നടപടി. പരിക്ഷാ വീഴ്ച വരുത്തിയതില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപിടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മുന്‍ പരിചയമില്ലാത്തവരെ ഉള്‍പ്പെടുത്തിയത് വീഴ്ചയ്ക്ക് കാരണമായെന്നും മന്ത്രി പറഞ്ഞു.