മക്ക: ഇന്ത്യന്‍ തൊഴിലാളിയെ സൗദി എന്‍ജിനീയര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കനേഡിയന്‍ പത്രപ്രവര്‍ത്തകനായ തരീക് ഫത്താഹാണ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ തൊഴിലാളിയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നുണ്ട്. തന്നെ അടിക്കരുതേ എന്നു യുവാവ് യാചിക്കുമ്പോള്‍ ഒരു ദയയുമില്ലാതെ മര്‍ദ്ദനം തുടരുന്നതും വിഡിയോയില്‍ കാണാം.