ശ്രീനാരായണ ഗുരുവിനെ ഹിന്ദു ദൈവമാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കോടിയേരി

 

ചെമ്പഴന്തി: ശ്രീനാരായണ ഗുരുവിനെ ഹിന്ദു ദൈവമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗുരുതത്വങ്ങളെ വക്രീകരിച്ച് പ്രചരിപ്പിക്കുന്നത് ഗുരുനിന്ദയാണ്. സമൂഹത്തെ പിറകോട്ട് നയിക്കാന്‍ ചില ദുഷ്ട ശക്തികള്‍ ശ്രമിക്കുന്നു. നാട്ടില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ സ്വന്തം മതത്തിനുനേരേ തിരിയുമെന്നും കോടിയേരി പറഞ്ഞു.

അതേസമയം, ശ്രീനാരായണ ഗുരുദേവന്‍ പ്രത്യേക സമുദായത്തിന്റെയോ കാലഘട്ടത്തിന്റെയോ ഗുരുവല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഗുരുവിനെ ആര്‍ക്കും തട്ടിയെടുക്കാനോ പിടിച്ചെടുക്കാനോ കഴിയില്ല. ആത്മീയതയെ മാറ്റിനിര്‍ത്തി ശ്രീനാരായണ ദര്‍ശനത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചെമ്പഴന്തി ഗുരുകുലത്തില്‍ ശ്രീനാരായണ സമാധി ദിനാചരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

© 2023 Live Kerala News. All Rights Reserved.