2016 സെപ്തംബര്‍ 22 നു പുതിയ വിൻഡോസ് ഓഫീസ്

സോഫ്റ്റ്‌വയര്‍ ഭീമന്‍ മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഉല്‍പന്നം ഓഫീസ് 2016 സെപ്തംബര്‍ 22 നു പുറത്തിറങ്ങും. നിരവധി പുതിയ ഫീച്ചറുകളുമായി വരുന്ന ഓഫീസ് 2016 വിവരങ്ങള്‍ മൈക്രോസോഫ്റ്റിന്റെ ഒദ്യോഗിക ബ്ലോഗുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒക്ടോബര്‍ ഒന്നുമുതല്‍ വോള്യം ലൈസന്‍സിങ് സര്‍വീസ് വഴി ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം. ഓഫീസ് 365 പ്രോ പ്ലസിന്റെ അപ്‌ഡേഷന്‍സ് സെപ്തംബര്‍ 22 മുതല്‍ ലഭിച്ചുതുടങ്ങും. ഓഫീസ് 365 പേഴ്‌സണല്‍, ഓഫീസ് 365 ഹോം ഉപയോക്താക്കള്‍ക്ക് ഓഫീസ് 2016 ആപ്പ്‌സ് ഓഫീസ് ഡോട്ട് കോമില്‍ നിന്ന് സെപ്തംബര്‍ 22 മുതല്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. എന്നാല്‍ ഓട്ടോമാറ്റിക് അപ്‌ഡേഷന്‍ ഒക്ടോബറിലെ ലഭ്യമാകൂ. പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഓഫീസ് ഡാറ്റാ ലോസ് പ്രിവന്‍ഷന്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണ്.

ഓഫീസ് 2016 ന്റെ മാക് പതിപ്പ് മാസങ്ങള്‍ക്ക് മുമ്പെ അവതരിപ്പിച്ചിരുന്നു. മാക് കമ്യൂണിറ്റിയില്‍ നിന്ന് നിര്‍ദേശങ്ങളും ഭേദഗതികളും തേടിക്കൊണ്ടാണ് പുതിയ പതിപ്പ് ഇറക്കിയിത. ക്ലൗഡില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ഓഫീസ് 2016 ഫോര്‍ മാക് ഏതു ഡിവൈസിലുംം പ്രവര്‍ത്തിക്കും. വേര്‍ഡ്, എക്‌സല്‍, പവര്‍പോയിന്റ്, വണ്‍ നോട്ട്, ഔട്ട്‌ലുക്ക് എന്നിവയുടെ ഏറ്റവും പുതിയ പരിഷ്‌കരിച്ച പതിപ്പുകളാണ് ഓഫീസ് 2016 ഫോര്‍ മാകില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

© 2023 Live Kerala News. All Rights Reserved.