സ്ലീപ്പര്‍ ടിക്കറ്റ്: വിവാദ തീരുമാനം റദ്ദാക്കി

പാലക്കാട്: തീവണ്ടികളില്‍ മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്യാത്ത യാത്രക്കാര്‍ക്ക് ബുക്കിങ് കൗണ്ടറുകളില്‍നിന്ന് സ്ലീപ്പര്‍ ടിക്കറ്റെടുത്ത് യാത്രചെയ്യാനുള്ള സൗകര്യം നിര്‍ത്തലാക്കിയ തീരുമാനം റയില്‍വെ റദ്ദാക്കി.

 

തീരുമാനം വന്‍പ്രതിഷേധമായതിനെ തുടര്‍ന്നാണ് കേരളത്തില്‍ തല്‍ക്കാലത്തേക്ക് അത് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ച്. റെയില്‍വേ ബോര്‍ഡിന്റെ ഈ തീരുമാനം റദ്ദാക്കിയെന്ന് അറിയിച്ച് കേരളസര്‍ക്കാരിന് റയില്‍വെയുടെ കത്തുലഭിച്ചു.

 

സപ്തംബര്‍ 16 മുതലാണ് പാലക്കാട് ഡിവിഷനില്‍ തീരുമാനം പ്രാബല്യത്തില്‍വന്നത്. ബുക്കിങ് ഓഫീസുകളില്‍ സാധാരണ ടിക്കറ്റുകള്‍ മാത്രം വിതരണംചെയ്തത് എതിര്‍പ്പിനിടയാക്കി. ദീര്‍ഘദൂര വണ്ടികളില്‍ പകല്‍സമയം ചീഫ് ബുക്കിങ് സൂപ്പര്‍വൈസറുടെ അനുമതിയോടെയാണ് സ്ലീപ്പര്‍ ടിക്കറ്റുകള്‍ നല്‍കിയിരുന്നത്. അത് വേണ്ടെന്നു വെയ്ക്കുന്നതായിരുന്നു വിവാദതീരുമാനം.

 

അതിനെതിരെ വിവിധ സംഘടനകളും വിശിഷ്ട വ്യക്തികളും പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് ഇന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനമുണ്ടായിരുന്നു. തൈക്കാട്ടുള്ള റയില്‍വെ റീജിയണല്‍ ഓഫീസിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച സംഘടിപ്പിച്ചത്. മാര്‍ച്ചിനിടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

 

© 2024 Live Kerala News. All Rights Reserved.