എന്ന് സ്വന്തം കാഞ്ചനയുടെ മൊയ്തീന്‍…

സി വി സിനിയ

പ്രണയം മഴയായ് പെയ്തിറങ്ങുകയാണ്…ഒടുവില്‍ കടലോളം വരുന്ന വിരഹവും.. മനസ്സ വീണ്ടും പറഞ്ഞു മൊയ്തീന്‍ ഇരവിഴിഞ്ഞി പുഴയുടെ മാറിടത്തിലേക്ക് ചായുന്നതിന് പകരം കാഞ്ചനയുടെ കണ്ണീരിന്റെ ചുഴിക്കുള്ളില്‍ അകപ്പെട്ടാമതിയായിരുന്നുവെന്ന്.മൊയ്തീനെയും കാഞ്ചനമാലയെയും ഒന്നിപ്പിക്കാന്‍ വിധി അനുവധിക്കുന്നില്ലെങ്കിലും കാഞ്ചന മാല മൊയ്തീനുള്ളതാണെന്ന് പ്രേക്ഷകര്‍ അംഗീകരിച്ചു കഴിഞ്ഞു. സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ മനസ്സ് മുഴുവന്‍ കാഞ്ചന മാലയും മൊയ്തീനും പിന്നെ ഇരവിഴിഞ്ഞി പുഴയുമായിരുന്നു.കാഞ്ചനയുടെയും മൊയ്തീന്റെയും കെട്ടടങ്ങാത്ത പ്രണയം പ്രേക്ഷകന്റെ മനസ്സില്‍ ഒരു നൊമ്പരമായി തളം കെട്ടിയിരുന്നു.
മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയം അത്രയും ഗാഭീര്യവും ദൃഢവുമായിരുന്നു. ഈ പ്രണയത്തിന് മുമ്പില്‍ മുട്ടുമടക്കത്തവര്‍ ചുരുക്കമാവും.പ്രണയത്തിന്റെ സൗന്ദര്യാത്മക ഉണര്‍വ്വാണ് ഈ സിനിമയിലൂടെ കാണാന്‍ കഴിയുന്നത്.മുക്കത്ത് സുല്‍ത്താനായ വി പി ഉണ്ണി മൊയ്തീന്‍ സാഹിബിന്റെ(സായി കുമാര്‍) മകന്‍ മൊയ്തീന്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായി മുക്കത്തെ സകല മേഖലകളിലും കൈവച്ച സമര്‍ത്ഥനായ ചെറുപ്പക്കാരനായി മൊയ്തീന്‍ എന്ന കഥാപാത്രത്തിന്റെ സൂക്ഷ്മ ഭാവങ്ങളെ പോലും സമര്‍ത്ഥമായി അവതരിപ്പിച്ച പൃഥ്വിരാജും അതേപോലെ മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്നു കൊറ്റാട്ടില്‍  അച്യുതന്റെ (ശശികുമാര്‍)മകളായ കാഞ്ചന മാല എന്ന കഥാപാത്രത്തെ അത്രയും ഉള്‍ക്കൊണ്ട് അവതരിപ്പിച്ച പാര്‍വ്വതി മേനോനാണ് കഥയിലെ നായകനും നായികയും.1960 ലെ കാലഘട്ടത്തിലെ പ്രണയ കഥയാണ് ഇത്രയേറെ ഭംഗിയോടെ സംവിധായകന്‍  എന്നു നിന്റെ മൊയ്തീന്‍ എന്ന .ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

മിക്ക മലയാള സിനിമകളിലും അവിഹിത ബന്ധത്തിലൂടെയാണ് പ്രണയത്തെ എടുത്തു കാണിക്കുന്നത്. ഇതിന് കൂടുതല്‍ ആയുസ്സുമുണ്ടാവാറില്ല.ഇത് പ്രണയത്തിന്റെ മൂല്യത്തെ ചോദ്യം ചെയ്യപ്പെടുകയും പ്രണയം എന്ന മഹാസാഗരത്തെ മൂന്ന് അക്ഷരങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്തുകയും പ്രണയത്തെ പരിഹസിക്കപ്പെടുകയും ചെയ്യുന്നു.എന്നാല്‍ മൊയ്തീന്‍ കാഞ്ചനമാല പ്രണയം ആരെയും അതിശയിപ്പിക്കുന്ന കോഴിക്കോട് മുക്കത്തെ യഥാര്‍ഥ പ്രണയ കഥയാണ്.ഇതിന്റെ തെളിവായി മൊയ്തീന്റെ കാഞ്ചനമാല മുക്കത്തെ വീട്ടില്‍ ഇന്നുമുണ്ട്.

Kanchanamala_EnnuNinteMoideen_director

 

മലയാള സിനിമയില്‍ തന്നെ വളരെ വ്യത്യസ്തമായ പ്രണായാവിഷ്‌കാരമാണ് ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീനിലൂടെ കാണിക്കുന്നത്.
രണ്ടു മതത്തില്‍പ്പെട്ടവര്‍ പ്രണയിക്കുകയും ഒരുമിച്ച് ജീവിക്കുകയും അല്ലെങ്കില്‍ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത നിരവധി സിനിമകള്‍ ഉണ്ടായിട്ടുണ്ട്.എന്നാല്‍ ആത്മബന്ധതത്തിന്റെ പരപ്പും ആഴവും എല്ലാം മനസ്സിലാക്കി കുത്തിയൊലിച്ചുക്കൊണ്ടാണ് എന്ന് സ്വന്തം മൊയ്തീന്‍ പ്രേക്ഷകരിലേക്കെത്തുന്നത്.
വ്യത്യസ്ത മതത്തിലുള്ളവര്‍ പ്രണയിക്കുമ്പോഴുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും മൊയ്തിനും കാഞ്ചനമാലയ്ക്കും ഉണ്ടാവുന്നുണ്ട്. എന്നാല്‍ തങ്ങളുടെ തീവ്രപ്രണയത്തിന് യാതൊന്നും തടസ്സമല്ലെന്ന് ഇവിടെ തെളിയിക്കുകയാണ്. പ്രണയിക്കാന്‍ വേണ്ടി മാത്രം എടുത്ത കുറേ വര്‍ഷങ്ങളും ഒരുമിച്ചുള്ള ജീവിതത്തിനായുള്ള പരിശ്രമം. ഒടുവില്‍ ഇരുവഴിഞ്ഞിപ്പുഴയുടെ ആഴങ്ങള്‍ മൊയ്തീനെ കവര്‍ന്നെടുക്കുന്നതും അതിനു ശേഷവും കാഞ്ചനമാലയുടെ കെട്ടടങ്ങാത്ത പ്രണയത്തെയെല്ലാം അതിസൂക്ഷ്മതയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

പ്രണയത്തിന്റെ തീവ്രത മനസ്സിലാക്കി തരാന്‍ മലയാള സിനിമ എന്നും അവതരിപ്പിക്കുന്നത് ആലിംഗനവും ചുംബനവും പിന്നിടങ്ങോട്ട് രണ്ട് ശരീരങ്ങളെയും മാത്രമാണ്.എന്നാല്‍ അതിനപ്പുറത്താണ് പ്രണയമെന്ന് ഈ സിനിമ പറഞ്ഞു തരുന്നു. മൊയ്തീന്‍ കാഞ്ചനമാല സ്വയമറിയുകയും കൂടെയുള്ളവരെ അറിയുകയും പുറത്തെ മഴയെ നോക്കി മനസ്സു തുറക്കുന്നതുമെല്ലാം പ്രണയാവിഷ്‌കാരമാണ്.സിനിമയില്‍ പലയിടങ്ങളിലും സംഭാഷണങ്ങളിലൂടെയും നിറവ്യത്യാസങ്ങളിലൂടെയും പ്രണയത്തിന്റെ തീവ്രത പ്രകടമാണ്. അതേപോലെ തന്നെയാണ് മൊയ്തീന്‍ കാഞ്ചനമാലയ്ക്കുമിടയില്‍ ഒരു വിരല്‍ സ്പര്‍ശം പോലും ഉണ്ടാകുന്നില്ല.ഇവര്‍ക്കിടയില്‍ പലപ്പോഴും പറയുന്ന സംഭാഷണമുണ്ട് ‘വാക്കാണ് ഏറ്റവും വലിയ സത്യം’ . അതേപോലെ മൊയ്തീന്‍ കാഞ്ചനമാലയുടെ ശരീരത്തെയുമല്ല പ്രണയിക്കുന്നതെന്ന് സംവിധായകന്‍ എടുത്തു പറയുന്നുണ്ട്. ‘അത്രയ്ക്കു മൊഞ്ചാണോ ഇങ്ങളെ കാഞ്ചനയ്ക്ക’എന്ന ചോദ്യത്തിന് മൊയ്തീന്‍ നല്‍കുന്ന മറുപടി ഇങ്ങനെയാണ് ‘മൊഞ്ച് അവളുടെ ഖല്‍ബിലാ’ എന്നാണ്.എന്നാല്‍ മലയാള സിനിമയില്‍ പ്രണയം തുറന്നു പറഞ്ഞാല്‍ പിന്നെ കാണുന്നത് കെട്ടിപ്പുണര്‍ന്നു കിടക്കുന്ന രണ്ട് ശരീരങ്ങളെ മാത്രമാണ്.

7604aacdc9c82aaa84a9a6e10aca331c

ചിത്രത്തില്‍ പ്രണയത്തെ എതിര്‍ത്ത് കാഞ്ചനമാലയുടെ വീട്ടുകാര്‍ കാഞ്ചനമാലയെ വര്‍ഷങ്ങളോളം വീട്ടുതടങ്കലിലാക്കുന്നു എന്നാല്‍ വര്‍ങ്ങള്‍ കഴിഞ്ഞിട്ടും അവരുടെ പ്രണയത്തില്‍ ഒരു വിള്ളല്‍ പോലും ഉണ്ടാകുന്നില്ല.ആരെയും കൊതിപ്പിക്കുകയും അസൂയപ്പെടുത്തുകയും ചെയ്യുന്ന പ്രണയമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്്.എന്നാല്‍ ഇക്കാലത്തെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളിലൂടെയും സിനിമ കടന്നു പോകുന്നുണ്ട്.
സിനിമയില്‍ പേരിന് ഒരു വില്ലന്‍ ഉണ്ട്. കാഞ്ചനമാലയുടെ മുറച്ചെറുക്കനായ അപ്പുവാണ്.മൊയ്തീന് കാഞ്ചനമാലയോടു തോന്നിയ അതേ പ്രണയം തന്നെയാണ് അപ്പു(ടോവിന്‍)വിന് കാഞ്ചനയോടും തോന്നുന്നത്.എന്നാല്‍ അവരുടെ പ്രണയത്തിന് മുന്‍പില്‍ അപ്പു മുട്ടുമടക്കുകയും വില്ലത്തരം അവസാനിക്കുകയും ചെയ്യുന്നു.അതേ പോലെ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്ന ഓരോ കഥാപാത്രങ്ങളും. ഒരു പ്രണയകഥയില്‍ പേരിന് വന്നു പോകുന്ന സഹതാരങ്ങള്‍ക്കു പകരം വ്യക്തിത്വവും ജീവനുമുള്ള കഥാപാത്രങ്ങളായി ടോവിനോയും, ബാലയും സുധീര്‍ കരമനയും. ആഴത്തിലുള്ള കഥാപാത്ര സൃഷ്ടി എന്നത് എടുത്തുപറയേണ്ടതാണ്. കാഞ്ചനമാല കഴിഞ്ഞാല്‍ സ്ത്രീ കഥാപാത്രത്തെ അതിശക്തമായി അവതരിപ്പിച്ചിരിക്കുന്നത് ലെനയാണ്.

സംവിധായകന്‍ ആര്‍ എസ് വിമലിന്റെ എട്ടു വര്‍ഷത്തെ പ്രയത്മാണ് ഈ സിനിമ.അതി ശക്തമായ തിരക്കഥയാണ് ചിത്രത്തിന്റെ വിജയം അതുക്കൊണ്ടു തന്നെയാണ് പ്രേക്ഷകര്‍ നെഞ്ചേറ്റി ഈ സിനിമയെ മുറുകെ പിടിച്ചതും.യഥാര്‍ഥ പ്രണയത്തെ രണ്ടേമുക്കാല്‍ മണിക്കൂറില്‍ അതേ തീവ്രതയോടെ തന്നെ പറഞ്ഞവസാനിപ്പിക്കാന്‍ സംവിധായകന് കഴിയുന്നുണ്ട്.

ennu-ninte-moideen-malayalam-movie-gallery-image-3393

സിനിമയില്‍ എടുത്തിട്ടുള്ള ഓരോ ഷോര്‍ട്ടിനും ഓരോ അര്‍ഥങ്ങള്‍ നല്‍കുന്നുണ്ട്. ഇത് സംവിധായകനു പുറമെ ഛായഗ്രഹനായ ജോമോന്‍ ടി ജോണിന്റെ മികവാണ്.പ്രണയകഥയ്ക്കു പുറമെ സിനിമയ്ക്ക് ഒന്നുകൂടി ജീവന്‍ പകരുന്നതും ഊര്‍ജ്ജസ്വലമാക്കിയതും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളുമാണ്.റഫീക് അഹമ്മദിന്റെയും ചങ്ങമ്പുഴയുടെയും വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് എം ജയചന്ദ്രനാണ്. പാട്ടുകളെല്ലാം പ്രേക്ഷകന്റെ മനം കവരുന്നതാണ്.അതിനു പുറമെ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന വെളിച്ചവും മികവേകി.

നാടിന്റെ എല്ലാമെല്ലാമായ മൊയ്തീന്‍, മൊയ്തീന്റെ എല്ലാമെല്ലാമായ കാഞ്ചന, ഇവരുടെ നഷ്ടപ്രണയത്തിന്റെ നേര്‍ക്കാഴ്ചയാണ് എന്ന് നിന്റെ മൊയ്തീന്‍. മനസ് വേദനിപ്പിച്ച് കൈയ്യടി നേടുന്ന അപൂര്‍വ്വം ചിത്രങ്ങളിലൊന്ന്. കണ്ണുകള്‍ നിറയാതെ ചുണ്ടുകള്‍ വിതുമ്പാതെ നിങ്ങള്‍ക്ക് ഇത് കണ്ടിരിക്കാനാവില്ല. കാഞ്ചനമാലയുടെ കാല്‍പാദം പതിഞ്ഞ മണ്ണിനെ വാരിയെടുത്ത് നെഞ്ചോടു ചേര്‍ത്ത്് പ്രണയിക്കുന്ന മൊയ്തീന്റെയും മൊയ്തീനും മൊയ്തീന്‍ ഉറങ്ങുന്ന മണ്ണിനും വേണ്ടി ജീവിക്കുന്ന കാഞ്ചനമാലയും വെള്ളിത്തിരയിലും അനശ്വര പ്രണയമാകും.