ദുബായ് ഭരണാധികാരിയുടെ മകന്‍ ശൈഖ് റാഷിദ് അന്തരിച്ചു: മൂന്ന് ദിവസത്തെ ദുഖാചരണം

ദുബായ്: യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ  മൂത്തമകന്‍ ശൈഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു.

 

മുപ്പത്തിനാലുകാരനായ ശൈഖ് റാഷിദ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്. ശനിയാഴ്ച കാലത്തായിരുന്നു മരണം. ദുബായില്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് റൂളേര്‍സ് കോര്‍ട്ടാണ് മരണവിവരം അറിയിച്ചത്. വലിയ കുതിരക്കമ്പക്കാരനായിരുന്ന ശൈഖ് റാഷിദ് സാബീല്‍ സ്റ്റാബിള്‍സിന്റെ ഉടമയായിരുന്നു.

 

ശൈഖ് റാഷിദിന്റെ വിയോഗവാര്‍ത്തയെ തുടര്‍ന്ന് ദേശീയ പതാകകള്‍  പകുതി താഴ്ത്തിക്കെട്ടി.