ന്യൂഡല്‍ഹി: മന്ത്രി എം.കെ.മുനീറിനുനേരേ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയുടെ രോഷം. പട്ടികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന സംസ്ഥാനത്തെ മന്ത്രിയെന്ന നിലയിലായിരുന്നു തന്നെക്കാണാനെത്തിയ മന്ത്രി മുനീറിനോട് കേന്ദ്രമന്ത്രിയുടെ പെരുമാറ്റം.
നായ കടിക്കാന്‍വരുമ്പോള്‍ മരത്തില്‍ക്കയറി രക്ഷപ്പെടണമെന്നായിരുന്നു മേനകാ ഗാന്ധിയുടെ ഉപദേശം. എന്നാല്‍, ഇതു തമാശയായെടുത്ത മന്ത്രി മുനീര്‍ വയലില്‍വെച്ചാണു നായ ഓടിക്കുന്നതെങ്കില്‍ എന്തുചെയ്യുമെന്ന മറുചോദ്യത്തിലൂടെ അതിനെ നേരിട്ടു. കേരളത്തെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. ജനങ്ങള്‍ക്കു സുരക്ഷയും മൃഗങ്ങളോടു സൗഹൃദവുമാണ് കേരളത്തിന്റെ നയമെന്നും കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.