ശ്രീരാമസേനയുടെ പേരില്‍ വന്ന ഭീഷണിക്കത്തിന് ബിജെപി നേതാക്കളെ പരലോകത്തേക്ക് അയക്കുമെന്ന് സിപിഐ(എം) സൈബര്‍ ഭീഷണി

കോഴിക്കോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരനേയും ജന: സെക്രട്ടറി കെ സുരേന്ദ്രനേയും പരലോകത്തേക്ക് അയക്കുമെന്ന് സിപിഐ(എം) സൈബര്‍ വിഭാഗത്തിന്റെ ഭീഷണി. ഇടതുപക്ഷ നേതാക്കളെ തൊട്ടാല്‍ അന്ന് തന്നെ പരലോകത്തേക്ക് എത്തുന്ന രണ്ട് സംഘീ ഭീകരര്‍ എന്ന വീശദീകണത്തോടെയാണ് ഇരുവരുടേയും ചിത്രങ്ങളടക്കം ചേര്‍ത്തുകൊണ്ട് ഒഞ്ചിയം ഫൈറ്റേഴ്‌സ് എന്ന സിപിഐ(എം) നിയന്ത്രണത്തിലുള്ള പേജില്‍ ഭീഷണി വന്നിരിക്കുന്നത്.

സിപിഐ(എം) നേതാവ് എഎന്‍ ഷംസീറിനെതിരെ ശ്രീരാമസേനയുടെ പേരില്‍ വധഭീഷണി കത്ത് വന്നതായും പോസ്റ്റില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.

ബിജെപി കേരള ഘടകവുമായി ബന്ധമില്ലാത്ത വിഷയത്തില്‍ നേതാക്കള്‍ക്കെതിരെ വധഭീഷണി ഉയര്‍ത്തിയതിനെതിരെ നേതൃത്വം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് ഇന്ന് പരാതി നല്‍കും.

സമൂഹ മാധ്യമങ്ങളില്‍ സജീവമാകണമെന്ന് നേതൃത്വം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി പേജുകള്‍ക്ക് റീച്ചും ലൈക്കും വര്‍ദ്ധിപ്പിക്കാനാണ് ഇത്തരം പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Onchiyam Fighters

© 2024 Live Kerala News. All Rights Reserved.