#NamoWave : നമോ തരംഗം വാനോളം… മോദിയുടെ ജനപിന്തുണ 87 ശതമാനമായതായി സര്‍വ്വേ

വാഷിംങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപിന്തുണ 87 ശതമാനമായി വര്‍ദ്ധിച്ചതായി സര്‍വ്വെ. അമേരിക്കന്‍ റിസര്‍ച്ച് സെന്റെറായ പ്യൂ നടത്തിയ സര്‍വ്വേയിലാണ് പുതിയ കണ്ടെത്തല്‍..

കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ ഭരണ കാലയളവില്‍ ഇന്ത്യയില്‍ മോദിയെക്കുറിച്ചുള്ള മതിപ്പ് വര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. 2452 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ നടക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും മോദിയുടെ നേതൃത്വം കാണാമെന്നും പ്യൂ പറയുന്നു.

കോണ്‍ഗ്രസ്സ് ശക്തി കേന്ദ്രങ്ങളില്‍പ്പോലും ബിജെപിയ്ക്ക് കടന്നു വരാന്‍ അവസരമുണ്ടായി. മോദിയുടെ ശുചിത്വ ശൗചാലയം പദ്ധതിയെ 66 ശതമാനം പേരും പിന്തുണയ്ക്കുന്നു. തൊഴിലില്ലായ്മ (62%) നാണയപ്പെരുപ്പം(61%) എന്നിങ്ങനെയാണ് മോദി പദ്ധതികള്‍ക്കുള്ള ജനപിന്തുണ. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും അഴിമതിയ്ക്കുമെതിരെയുള്ള മോദിയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ആളുകളും പിന്തുണയ്ക്കുന്നു. ഗ്രാമപ്രദേശങ്ങളില്‍ കോണ്‍ഗ്രസ്സിന് ലഭിക്കുന്നതിനേക്കാള്‍ സ്വീകാര്യത ബിജെപിയ്ക്ക് ലഭിച്ചു.

© 2024 Live Kerala News. All Rights Reserved.