പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹസാന്‍ വീണ്ടും ബോളീവുഡ് സംവിധായകനാകുന്നു..

 

കമല്‍ ഹാസന്‍ വീണ്ടും സംവിധായകന്റെ തൊപ്പി അണിയുന്നു .ഇത്തവണ ഹിന്ദിയിലാണ് ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത് നീണ്ട പതിനെട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമല്‍ ഹാസന്‍ ഹിന്ദിയില്‍ ചിത്രം ഒരുക്കുന്നത് .സെയിഫ് അലി ഖാനോടൊപ്പം കമലും ചിത്രത്തില്‍ പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട് ‘അമര്‍ ഹേ’ എന്നാണ് സിനിമയുടെ പേര് സമകാലീന രാഷ്ട്രീയം, പണം, അധോലകം തുടങ്ങിയ വിഷയങ്ങളാണ് ചിത്രത്തിന്റെ പ്രമേയ പശ്ചാത്തലം. വീരേന്ദ്ര കെ. അറോറയും അര്‍ജുന്‍ എന്‍. കപ്പൂറുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
.
മുംബയില്‍ നിന്നും വടക്കേ ഇന്ത്യയിലേക്കുള്ള യാത്രയിലൂടെയാണ് കഥ വികസിക്കുന്നത് . മുംബയ്, ഡല്‍ഹി, ലണ്ടന്‍, ദുബായി, ജോര്‍ദാന്‍, യു.എസിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലായി സിനിമ ചിത്രീകരിക്കുവനാണ് അണിയറപ്രവര്‍ത്തകരുടെ ഇപ്പോഴത്തെ ആലോചന ചിത്രത്തില്‍ രണ്ട് നായികമാരായിരിക്കും ഉണ്ടാകുക . എന്നാല്‍ അതാരാക്കെയാണെന്ന് തീരുമാനിച്ചിട്ടില്ല.
1997ല്‍ പ്രദര്‍ശനത്തിന് എത്തിയ ‘ചാച്ചി 420’ എന്നഹിന്ദി സിനിമയിലാണ് ഇതിന് മുന്പ് കമല്‍ അഭിനയിച്ചിരുന്നത്. വിശ്വരൂപം ഉള്‍പ്പടെ കമലിന്റെ തമിഴിലെ പല ചിത്രങ്ങളും ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. തൂങ്കാവനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്ങ്ങുമായി ബന്ധപ്പെട്ട് ഹൈദ്രാബാദിലാണ് കമല്‍ ഇപ്പോള്‍ ഉള്ളത് പാപനാശമാണ് റിലീസിന് തയ്യാറെടുക്കുന്ന കമല്‍ ചിത്രം

© 2024 Live Kerala News. All Rights Reserved.