പാലായിലെ കോൺവെന്റിൽ കന്യാസ്ത്രീ മരിച്ച നിലയിൽ; കൊലപാതകമെന്നു പൊലീസ് സംശയം

കോട്ടയം: പാലായിലെ ലിസ്യൂ കാർമൽ കോൺവെന്റിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. നെറ്റിയിൽ മുറിവേറ്റ നിലയിലാണ് സിസ്റ്റർ അമല (69)യുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസിന്റെ സംശയം. തലയിലേറ്റ ഒന്നിലധികം മുറിവുകളാണ് സംശയത്തിനു കാരണം.

പനിബാധിതയായ സിസ്റ്ററെ രാവിലെ കുർബാനയ്ക്ക് കാണാതിരുന്നതിനെത്തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മുറിയുടെ വാതിൽ ചാരിയ നിലയിലായിരുന്നു.

 നെറ്റിയിലെ മുറിവാണ് മരണകാരണമെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. എന്നാൽ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മുറിയിൽ തട്ടി വീണു നെറ്റിയിൽ മുറിവേറ്റതാകാം എന്നും പൊലീസ് സംശയിക്കുന്നു.

© 2024 Live Kerala News. All Rights Reserved.