കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ സച്ചിന്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഐഎസ്എല്‍ ഫുട്ബോളില്‍ 2015 സീസണിലേക്കുള്ള കേരള ബാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ടീം ഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരങ്ങളായ മുഹമ്മദ് റാഫി, സി.കെ.വിനീത് എന്നിവരുള്‍പ്പെടുന്ന ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്രിസ് ഡഗ്‌നല്‍, അന്റോണിയോ തിമോത്തി, സാഞ്ചസ് വാട്ട്, മന്‍ദീപ് സിംഗ് എന്നിവര്‍ മുന്‍നിരകളിക്കാരാണ്. കേരളത്തിലെ ആരാധകരുടെ പിന്തുണ മറക്കാനാകില്ലെന്ന് സച്ചിന്‍ ടീം പ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണയും ആരാധകരുടെ സ്‌നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നുവെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് സച്ചിന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ടീമിന്റേത് മികച്ച താരനിരയാണെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. മെഹതാബ് ഹുസൈന്‍, വിക്ടര്‍ സൊക്കാര്‍ഡ്, ജാവ കോയിമ്പ, കാവിന്‍ ലോബോ, ശങ്കര്‍ തമ്പിംഗരാജ്, സന്തോഷ് ജിംഗാന്‍, സൗമിത്, കാര്‍ലോസ് മര്‍ച്ചേന, പീറ്റര്‍ റെമെയ്ജ്, മാര്‍ക്കസ് വില്യംസ്, ബ്രൂണോ തെറോണ്‍, ഗുര്‍വീന്ദര്‍ സിംഗ്, രമണ്‍ദീപ് സിംഗ്, സന്ദീപ് നന്ദി, സ്റ്റീബര്‍ ബൈവാട്ടണ്‍, ഷില്‍ട്ടന്‍ പോള്‍ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.