കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഉടലെടുത്തിട്ടുള്ള പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉടനില്ല

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഉടലെടുത്തിട്ടുള്ള പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉടനില്ല. പ്രശ്‌നങ്ങള്‍ സംസ്ഥാനത്തുതന്നെ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് നേതൃത്വം. പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണിയുമായി കൂടിയാലോചിച്ചായിരിക്കും പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.

പ്രശ്‌നം കൂടുതല്‍ വഷളാക്കരുതെന്ന നിര്‍ദേശം അനൗപചാരികമായി സംസ്ഥാനത്തെ പ്രമുഖനേതാക്കള്‍ക്ക് കേന്ദ്രനേതൃത്വം നല്‍കിയിട്ടുണ്ട്. പരസ്യമായ വിമര്‍ശങ്ങള്‍ നേതാക്കള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കോ സംസ്ഥാനത്തിന്റെ ചുമതലയുള്ള സെക്രട്ടറി ദീപക് ബാബരിയയോ വരുംദിവസങ്ങളില്‍ സംസ്ഥാനത്തെത്തിയേക്കും. എന്നാല്‍, ഇക്കാര്യത്തില്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും ബുധനാഴ്ച മാത്രമേ താന്‍ ഡല്‍ഹിയില്‍ എത്തുകയുള്ളൂവെന്നും ദീപക് ബാബരിയ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.