കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ എല്ലാ അതിക്രമങ്ങള്‍ക്കും പിന്നില്‍ പുരുഷന്‍മാര്‍: മേനകാ ഗാന്ധി

 

ന്യൂഡല്‍ഹി: കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ എല്ലാ അതിക്രമങ്ങള്‍ക്കും പിന്നില്‍ പുരുഷന്‍മാരെന്ന കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയുടെ പ്രസ്താവന വിവാദത്തില്‍. സ്ത്രീ പുരുഷ അസമത്വം ഇല്ലാതാക്കിയാല്‍ ഈ പ്രശ്‌നത്തിനു ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കും.

പുരുഷന്‍മാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന അക്രമങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്കു സഹായകരമായി പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കു പ്രത്യേക പുരസ്‌കാരങ്ങള്‍ സ്‌കൂളുകളില്‍ നല്‍കും. ഇതിനായി ജെന്‍ഡര്‍ ചാംപ്യന്‍സ് എന്ന പേരില്‍ പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെ നടത്തിയ ആശയവിനിമയത്തിനിടെയാണ് മന്ത്രിയുടെ പ്രസ്താവനയും അറിയിപ്പും വന്നത്.

സൗദി നയതന്ത്രജ്ഞന്‍ രണ്ട് നേപ്പാളി സ്ത്രീകളെ പീഡിപ്പിച്ച സംഭവം കേന്ദ്ര സര്‍ക്കാരിന്റെ കണ്ണു തുറപ്പിച്ചു. ഇനി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അക്രമങ്ങള്‍ തടയുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും മുന്‍പു നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും മേനകഗാന്ധി ഓര്‍മിപ്പിച്ചു. രാജ്യത്തെ വിദ്യഭ്യാസ രീതികള്‍ കൂടുതല്‍ ലിംഗ സമത്വവും മൃഗങ്ങള്‍ക്കു കൂടി പ്രാധാന്യം നല്‍കുന്ന രീതിയിലുള്ളതുമാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.