ബീഹാറില്‍ എന്‍ഡിഎ സീറ്റ് വിഭജനം പൂര്‍ത്തിയായി: പ്രചരണം ശക്തമാകുന്നു

 

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പടുപ്പിലെ സീറ്റ് വിഭജനം എന്‍ഡിഎ പൂര്‍ത്തിയാക്കി. ബിജെപി 165 സീറ്റുകളില്‍ മത്സരിക്കും. മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്യുലര്‍) 20 സീറ്റുകളില്‍ മത്സരിക്കാനും ധാരണയായി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി മാഞ്ചി നടത്തിയ കൂടിക്കാഴ്ചയിലാണ് സീറ്റ് സംബന്ധിച്ച് ധാരണയായത്. സീറ്റ് വിഭജനം പൂര്‍ത്തിയായതോടെ പ്രചരണം ഇനി ശക്തമാകും. ബി.ജെ.പിക്കു പുറമേ രാം വിലാസ് പസ്വാന്റെ എല്‍.ജെ.പി, ഉപേന്ദ്ര കുഷ്‌വാഹ നയിക്കുന്ന ആര്‍.എല്‍എസ്.പി, മാഞ്ചിയുടെ എച്ച്.എ.എം(എസ്) എന്നിവര്‍ നയിക്കുന്ന കക്ഷികളാണ് എന്‍.ഡി.എ സഖ്യത്തിലുള്ളത്. എല്‍ജെപി 40ഉം ആര്‍എല്‍എസ്പി 25ഉം സീറ്റുകളില്‍ മത്സരിക്കും. ഒക്‌ടോബര്‍ 12 മുതല്‍ നവംബര്‍ അഞ്ചു വരെ അഞ്ചു ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ എട്ടിന് ഫലം പുറത്തുവരും. 2010 ലെ തെരഞ്ഞെടുപ്പില്‍ നിതീഷ്‌കുമാറിന്റെ ജനതാദളും ബിജെപിയും ചേര്‍ന്നാണ് മല്‍സരിച്ചിരുന്നത്. ഇക്കുറി നിതീഷും കാലിത്തീറ്റക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും ചേര്‍ന്ന് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ നേരിടുകയാണ്. എന്‍ഡിഎയ്ക്കാണ് മുന്‍തൂക്കമെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിപ്രായ സര്‍വ്വേകള്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.