ഫെഡറര്‍ വീണു; ദ്യോകോവിച്ച് യു.എസ് ഓപ്പണ്‍ ചാമ്പ്യന്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന്. ക്ലാസിക് ഫൈനലില്‍ മുന്‍ ചാംപ്യനും ലോക രണ്ടാം നമ്പര്‍ താരവുമായ റോജര്‍ ഫെഡററെയാണ് ജോക്കോവിച്ച് കീഴടക്കിയത്. നാലു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ജയം. സ്‌കോര്‍ 6-4, 5-7, 6-4, 6-5. ജോക്കോവിച്ചിന്റെ രണ്ടാം യുഎസ് ഓപ്പണ്‍ കിരീടവും 10-ാം ഗ്രാന്‍ഡ്സ്ലാം കിരീടവുമാണിത്.

തുടക്കം മുതല്‍ മികച്ച പ്രകടനം നടത്തിയാണ് ജോക്കോവിച്ച് മുന്നേറിയത്. ആദ്യസെറ്റ് 6-4 ന് ജോക്കോവിച്ച് സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ ഫെഡറര്‍ തിരിച്ചുവരവ് നടത്തി. എന്നാല്‍ മൂന്നും നാലും സെറ്റുകള്‍ വ്യക്തമായ ആധിപത്യത്തോടെ ജോക്കോവിച്ച് സ്വന്തമാക്കി വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.