കമ്പനിയുടെ വക്താവായി ഷിബു ബേബി ജോണ്‍ നിലകൊള്ളുന്നു: വി എസ്

 

മൂന്നാര്‍: സി.പി.എമ്മിനെ പള്ള് പറയുന്ന തൊഴില്‍മന്ത്രി സ്വന്തം ചുമതല ആദ്യം നിര്‍വഹിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മൂന്നാറിലെ തൊഴിലാളികളുടെ ദുരിതം അറിയാത്ത മന്ത്രി ആ കസേരയിലിരിക്കാന്‍ യോഗ്യനല്ല. മൂന്നാറിലെ കമ്പനിയുടെ വക്താവായി മന്ത്രി നിലകൊള്ളുകയാണ്. ബേബി ജോണിന്റെ മകന് ഈ നിലപാട് ഭൂഷണമല്ലെന്നും വി.എസ് പറഞ്ഞു. മൂന്നാര്‍ സമരത്തില്‍ വികാരം ആളിക്കത്തിക്കാനല്ല, പ്രശ്‌നം പരിഹരിക്കാനാണ് നേതാക്കള്‍ ശ്രമിക്കേണ്ടതെന്ന ഷിബുബേബി ജോണിന്റെ അഭിപ്രായത്തോടായിരുന്നു വി.എസ്സിന്റെ പ്രതികരണം.

© 2024 Live Kerala News. All Rights Reserved.