മൂന്നാറില്‍ രാഷ്ട്രീയക്കാര്‍ ചെന്നാല്‍ തല്ലി ഓടിക്കും എന്നത് മാധ്യമ പ്രചാരണം മാത്രം: പിണറായി വിജയന്‍

തിരുവനന്തപുരം: മൂന്നാറില്‍ രാഷ്ട്രീയക്കാര്‍ ചെന്നാല്‍ തല്ലി ഓടിക്കും എന്നത് മാധ്യമ പ്രചാരണം മാത്രമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഇത്തരം പ്രചാരണങ്ങള്‍ക്കിടയിലും അവരുടെ ഇടയിലേക്ക് സിപിഐഎം നേതാക്കള്‍ ചെല്ലുന്നതും ആ സമരത്തിനു എല്ലാ വിധ പിന്തുണയും നല്‍കുന്നതും തൊഴിലാളി വര്‍ഗത്തിന്റെ കൊടിയാണ് ഈ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നത് എന്നത് കൊണ്ടാണെന്നും പിണറായി തന്റെ ഫോയ്‌സ്ബുക്ക് പേജില്‍ പറഞ്ഞു.

സമരവേളയില്‍ വൈകാരികമായ പ്രതികരണങ്ങള്‍ ഉണ്ടാകാം ബോണസും ന്യായമായ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുമ്പോള്‍ അത്തരം പ്രതികരണങ്ങള്‍ അസ്വാഭാവികമല്ല. അതുകൊണ്ടു തൊഴിലാളി കമ്യൂണിസ്റ്റുകാരന്റെ ശത്രു ആകില്ല. മൂന്നാറിലെ തൊഴിലാളികള്‍ നടത്തുന്ന സമരം ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണെന്ന് . ബോണസ് വെട്ടിക്കുറച്ചു തൊഴിലാളികളെ കടുത്ത നൈരാശ്യത്തിലേക്കും രോഷത്തിലേക്കും തള്ളിവിട്ട തോട്ടം മുതലാളിമാരാണ് അടിയന്തരമായി സമരം ഒത്തുതീര്‍പ്പാക്കാന്‍ തയാറാകേണ്ടത്.

ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ തൊഴിലാളികളുടെ ആവശ്യം അംഗീകരിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കെഡിഎച്ച്പി കമ്പനി തെറ്റായ തീരുമാനത്തില്‍ നിന്ന് പിന്മാറണം. സമരം ഒരു നിമിഷം വൈകാതെ ഒത്തുതീര്‍പ്പാക്കാന്‍ നടപടിയെടുക്കണം എന്ന് സര്‍ക്കാരിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതായും പിണറായി ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.