മൂന്നാര്‍ സമരകേന്ദ്രത്തില്‍ നിന്ന് പികെ ശ്രീമതിയെ പുറത്താക്കി

മൂന്നാര്‍; മുന്നാറില്‍ തൊഴിലാളികള്‍ നടത്തിവരുന്ന സമരത്തില്‍ നിന്ന് സിപിഐ(എം)കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതിയെ തൊഴിലാളികള്‍ പുറത്താക്കി. സമരകേന്ദ്രത്തിലേക്ക് എത്തിയ കെകെ ഷൈലജ, ജോസഫൈന്‍, പികെ ശ്രീമതി എന്നിവരെയാണ് പുറത്താക്കിയത്. തൊഴിലാളികള്‍ക്കൊപ്പം കുത്തിയിരുന്ന സമരത്തില്‍ അമിചേരാനെത്തിയതായിരുന്നു വനിതാ നേതാക്കള്‍. വനിത തൊഴിലാളികള്‍ സക്തമായി പ്രതിഷേധിച്ചപ്പോള്‍ നേതാക്കള്‍ പിന്തിരിയുകയായിരുന്നു.

സ്ഥലത്തെത്തിയ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. വിഎസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍പ്പോലും ഇതുവരെ തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ലെന്ന കൊടിയേരി ആരോപിച്ചു.

കഴിഞ്ഞ ദിവസം സമര കേന്ദ്രത്തില്‍ എത്തിയ സിപിഎം എംഎല്‍എ എസ് രാജേന്ദ്രനെ തൊഴിലാളികള്‍ വിരട്ടിയോടിച്ചിരുന്നു. എട്ടാം ദിനമായ ഇന്ന് രാവിലെ മുതല്‍ രാജേന്ദ്രനും സമരം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ തൊഴിലാളികളെ തീവ്രവാദികളായി ചിത്രീകരിച്ച രാജേന്ദ്രന്‍ തങ്ഹള്‍ക്ക് വേണ്ടി സമരം ചെയ്യേണ്ടെന്ന് ആവശ്യപ്പെട്ട് രാജേന്ദ്രന്റെ സമര പന്തലിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തി. പോലീസിന്റെ കൃത്യമായ ഇടപെടലുകൊണ്ട് പ്രതിഷേധം നിയന്തിക്കാന്‍ കഴിഞ്ഞു.

© 2024 Live Kerala News. All Rights Reserved.