ഭൂമി തട്ടിപ്പ് കേസിൽ സലിം രാജ് ഉൾപ്പെടെ മുഴുവൻ പേർക്കും ജാമ്യം

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ മുൻഗൺമാൻ സലിംരാജ് അടക്കമുള്ള ഏഴു പ്രതികൾക്കും തിരുവനന്തപുരം സി.ബി.ഐ കോടതി ജാമ്യംനൽകിയത് .സി ബി ഐ ജാമ്യാപേക്ഷയെ എതിർത്തിരുന്നുവെങ്കിലും കർശന ഉപാധികളോടെ ജാമ്യം നൽകുകയായിരുന്നു . പ്രതികൾ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുത്​. എല്ലാ ശനിയാഴ്ചയും കൊച്ചിയിലെ സി.ബി.ഐ ഓഫീസിൽ ഹാജരാവണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം. ഒന്നാംപ്രതി സി.കെ.ജയറാം, രണ്ടാം പ്രതിയും സലീംരാജിന്റെ സഹോദരീ ഭർത്താവുമായ സി.എച്ച്. അബ്ദുൾ മജീദ്, മൂന്നാം പ്രതി എ.നിസാർ, പത്താം പ്രതി എ.എം.അബ്ദുൾ അഷറഫ് എന്നിവരും 24 ആം പ്രതിയും ഡെപ്യൂട്ടി തഹസീൽദാറുമായ വിദ്യോദയ കുമാർ, 28ആം പ്രതി എസ്.എം.സലീം എന്നിവരാണ് ജാമ്യം ലഭിച്ച മറ്റുള്ളവർ.

© 2024 Live Kerala News. All Rights Reserved.