ടി പി ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢാലോചന കേസ്: വിചാരണ കൂടാതെ കോടതി തള്ളി

 

കോഴിക്കോട്:ടി പി ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢാലോചന കേസ് വിചാരണ കൂടാതെ കോടതി തള്ളി.കേസ് തള്ളണമെന്ന പ്രതികളുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി.തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. പ്രതികളുടെ ഫോണ്‍ വിശദാംശങ്ങള്‍ ലഭിച്ചില്ലെന്നും കോടതി. ചോമ്പാലയില്‍ വച്ച് ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്.2009 ല്‍ ചോമ്പാല സ്റ്റേഷനിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.14 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്.

© 2024 Live Kerala News. All Rights Reserved.