യെമനില്‍ വ്യോമാക്രമണത്തിനിടെ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

സനാ: ആഭ്യന്തരയുദ്ധം നടക്കുന്ന യെമനില്‍ വ്യോമാക്രമണത്തിനിടെ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഹൗഡൈഡ തുറമുഖത്തെ സൈനികനീക്കത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. മരിച്ച ആറ് പേരും ഗുജറാത്ത് സ്വദേശികളാണെന്നാണ് സൂചന.

എണ്ണക്കൊള്ളക്കാര്‍ക്കുനേരെ നടത്തിയ വ്യോമനീക്കത്തിലാണ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത്. വ്യോമാക്രമണത്തില്‍ തകര്‍ന്ന രണ്ട് ബോട്ടുകളിലായി 20 ഇന്ത്യക്കാരാണുണ്ടായിരുന്നത്. സൊമാലിയന്‍ തീരത്ത് നിന്ന് യെമനിലേക്ക് വരുകയായിരുന്നു ഇവര്‍. 13 പേരെ ജീവനോടെ രക്ഷപെടുത്തി. ഒരാളെക്കുറിച്ച് ഇപ്പോഴും വിവരവുമില്ല.

ഈ ആഴ്ച ആദ്യം വിമതരുടെ മിസൈലാക്രമണത്തില്‍ സഖ്യസേനയുടെ 45 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായിരുന്നു വ്യോമാക്രമണം.

© 2024 Live Kerala News. All Rights Reserved.