ഫെയ്ക്ക് അക്കൗണ്ടുകള്‍ക്ക് വിട…. ഇനി ഫെയ്‌സ് ബുക്കില്‍ എല്ലാവര്‍ക്കും വെരിഫൈഡ് പേജ്…

 

സോഷ്യല്‍നെറ്റ്‌വര്‍ക്ക് വെബ്‌സൈറ്റ് ഫെയ്‌സ്ബുക്കില്‍ ഇനി എല്ലാവര്‍ക്കും വെരിഫൈഡ് പേജും പ്രൊഫൈലും ലഭിക്കും. ഫെയ്‌സ്ബുക്കിന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വെരിഫൈഡ് പേജുള്ളവര്‍ക്ക് ഫെയ്‌സ്ബുക്കിന്റെ എല്ലാ സേവനങ്ങളും ഉപയോഗിക്കാം. വെരിഫൈഡ് പേജുള്ളവര്‍ക്ക് ഐഒഎസിലെ ലൈവ് ബ്ലോഗിങ് ആപ്പായ ഫെയ്‌സ്ബുക്ക് Facebook Mentions ഉപയോഗപ്പെടുത്താം. നേരത്തെ സെലിബ്രിറ്റികള്‍ക്ക് മാത്രമെ വെരിഫൈഡ് സേവനവും Facebook Mentions ആപ്പും ലഭിച്ചിരുന്നുള്ളൂ.

നിങ്ങളുടെ ഫെയ്‌സ്ബുക്ക് പേജ് പിന്തുടരുന്നവര്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കാന്‍ ഇത് സഹായിക്കുമെന്ന് ബ്ലോഗില്‍ പറയുന്നുണ്ട്. വെരിഫൈഡ് പേജുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ലൈവ് വിഡിയോ സേവനവും ലഭിക്കും.

ഫെയ്‌സ്ബുക്കിലെ മുന്‍നിര മാധ്യമപ്രവര്‍ത്തകരുടെ കുറിപ്പുകള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ട്. ഇവരെ കൂടുതല്‍ മുന്നോട്ടുകൊണ്ടുവരാന്‍ വേണ്ടിയാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ നീക്കം. പേജ് വെരിഫൈ ചെയ്യാന്‍ വേണ്ട വിവരങ്ങളെ കുറിച്ചും ഫെയ്‌സ്ബുക്ക് ബ്ലോഗില്‍ പറയുന്നുണ്ട്

ഫെയ്‌സ്ബുക്കിന്റെ ന്യൂസ് ഫീഡുകള്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഓണ്‍ലൈന്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും വാര്‍ത്തകള്‍ അറിയുന്നതും വായിക്കുന്നതും ഫെയ്‌സ്ബുക്കില്‍ നിന്നാണ്. ഇതിനാല്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വെരിഫൈഡ് അക്കൗണ്ട് നല്‍കി ലൈവ് സേവനവും നല്‍കിയാല്‍ ഗൂഗിള്‍ ന്യൂസിനെ ഏറെ പിന്നിലാക്കാനായേക്കും.

ചെയ്യേണ്ടത് ഇത്രമാത്രം, നിങ്ങള്‍ വെരിഫൈഡ് പേജുള്ള വ്യക്തിയാണെങ്കില്‍ ഐഒഎസ് ആപ്പ് (Facebook Mentions) ഡൗണ്‍ലോഡ് ചെയ്യുക. തുടര്‍ന്ന് ആക്ടിവേറ്റ് ചെയ്ത് ലൈവ് ഫീഡ് അപ്‌ഡേറ്റ് ചെയ്യുക. വെരിഫൈഡ് അക്കൗണ്ടിനായി ഈ ലിങ്കില്‍ വേണ്ടവിവരങ്ങള്‍ നല്‍കുക.

© 2024 Live Kerala News. All Rights Reserved.