#Stop_This_Shame: മിഠായി നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പത്ത് വയസുകാരികളെ പീഡിപ്പിച്ചു. കണ്ണൂരിലെ ഇരിട്ടിയില്‍ സിപിഎം സജീവ പ്രവര്‍ത്തകന്‍ റിമാന്റില്‍. പ്രതിയ്ക്ക് വേണ്ടി പാര്‍ട്ടി രംഗത്തെന്ന് ആരോപണം

കണ്ണൂര്‍: ഇരിട്ടിയ്ക്കടുത്ത് വള്ളിത്തോടില്‍ പത്ത് വയസുകാരികളായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകന്‍ റിമാന്റില്‍. വിളമന, മരംവീണകണ്ടിയിലെ എംജെ മാത്യുവിനെയാണ് 14 ദിവസത്തേക്ക് മട്ടന്നൂര്‍ കോടതി റിമാന്റ് ചെയ്തത്.

സ്‌കൂള്‍ കുട്ടികളെ മിഠായി നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയാണ് ഇയാള്‍ പീഡിപ്പിച്ചതെന്നാണ് പരാതി. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഇരിട്ടി സിഐ വിവി മനോജിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

AfeccfaEFA

അതേ സമയം എംജെ മാത്യുവിനെ ജാമ്യത്തിലിറക്കാനായി സിപിഐ(എം) പ്രദേശിക നേതൃത്വം പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് സൂചന. പീഡത്തില്‍ കേസെടുക്കരുതെന്ന് പാര്‍ട്ടിയുടെ പ്രദേശിക നേതാവ് പോലീസിനോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്.

അതേ സമയം എംജെ മാത്യുവിനെ ജാമ്യത്തിലിറക്കാനായി സിപിഐ(എം) പ്രദേശിക നേതൃത്വം പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് സൂചന. പീഡത്തില്‍ കേസെടുക്കരുതെന്ന് പാര്‍ട്ടിയുടെ പ്രദേശിക നേതാവ് പോലീസിനോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്.

സോളാര്‍ വിഷയത്തില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വളയല്‍ സമരത്തില്‍ മാത്യുവടക്കം നാല് വളണ്ടിയര്‍മാരാണ് പങ്കെടുത്തത്. ഓണാഘോഷത്തിന്റെ ഭാഗമായി സിപിഐ(എം) സംഘടിപ്പിച്ച പരിപാടിയ്ല്‍ മാവേലിയുടെ വേഷം മാത്യുവാണ് അണിഞ്ഞത്. മാത്യു മാവേലിയുടെ വേഷം അണിഞ്ഞ് നില്‍ക്കുന്ന ആഘോഷങ്ങളുടെ ചിത്രം വള്ളിത്തോട് സഖാക്കള്‍ എന്ന സിപിഎമ്മിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഈ മാസം ആറിനാണ് പോസ്റ്റ് ചെയ്തത്.

 

© 2024 Live Kerala News. All Rights Reserved.