മൂന്നാര്‍ തോട്ടം തൊഴിലാളി സമരം: തൊഴിലാളികള്‍ എം എല്‍ എ വിരട്ടിയോടിച്ചു, സര്‍ക്കാര്‍ നിലപാട് ന്യായികരിക്കാനാവില്ലെന്ന് ;വി എസ്

 

മുന്നാര്‍: ഏഴു ദിവസമായി തോട്ടം തൊഴിലാളികള്‍ നടത്തി ശക്തമായ സമരത്തില്‍ തൊഴിലാളികള്‍ എം എല്‍ എ വിരട്ടിടോടിച്ചു. തൊഴിലാളികളുമായി ചര്‍ച്ചക്കെത്തിയ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രനെയാണ് വിരട്ടിയോടിച്ചത്.രണ്ടുദിവസമായി നടന്ന മന്ത്രിതലചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ സമരം തുടര്‍ന്നത്.
അതേ സമയം പ്രതിപക്ഷ നേതാവ് സമരത്തിന് പിന്തുണ നല്‍കി മുന്നാറ് സന്ദര്‍ശിക്കും. സര്‍ക്കാര്‍ നിലപാട് ന്യായികരിക്കാനാവില്ലെന്ന് വി എസ് അച്യതാനന്ദന്‍ പറഞ്ഞു.പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മുന്നണിയില്‍ താനുണ്ടാകുമെന്നും വി എസ് പറഞ്ഞു. അതേ സമയം സമര സമിതി നേതാവ് അരുള്‍ ദാസ് വി എസിനെ മൂന്നാറിലേക്ക് സ്വാഗതം ചെയ്തു.
ബോണസ്ശമ്പള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണന്‍ ദേവന്‍ ഹില്‍ പ്ലൂന്റേഷന്‍ കമ്പനി (കെ.ഡി.എച്ച്.പി.) തൊഴിലാളികള്‍ സമരം നടത്തുന്നത്. സമരം തുടരുന്നതോടെ ഏഴാംദിവസവും മൂന്നാര്‍ സ്തംഭിച്ചു. കഴിഞ്ഞ ശനിയാഴ്ചമുതലാണ് കമ്പനിയിലെ തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി പ്രധാന യൂണിയന്‍ ഓഫീസുകളും ദേശീയപാതയടക്കമുള്ള വഴികളും ഉപരോധിച്ച് സമരം നടത്തുന്നത്. ബുധനാഴ്ച തൊഴില്‍മന്ത്രിയുടെ ചേംബറില്‍ കമ്പനി അധികൃതര്‍, തൊഴിലാളിപ്രതിനിധികള്‍, തൊഴില്‍വകുപ്പുദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. വ്യാഴാഴ്ചത്തെ ചര്‍ച്ചകളും വിഫലമായി.

എല്ലപ്പെട്ടി, വാഗുവാര, തലയാര്‍, പള്ളിവാസല്‍ എന്നിവിടങ്ങളില്‍ തൊഴിലാളികള്‍ അതിരാവിലെമുതല്‍തന്നെ റോഡുപരോധം തുടങ്ങി. വ്യാഴാഴ്ച രാവിലെ 10.30ഓടെ ടൗണിലെ കമ്പനിയുടെ റീജണല്‍ ഓഫീസിനുമുമ്പില്‍ പ്രകടനമായെത്തിയ ഏഴായിരത്തോളം തൊഴിലാളികള്‍, പോലീസ് വലയം ഭേദിച്ച് കൊച്ചിധനുഷ്‌കോടി ദേശീയപാതയടക്കമുള്ള വഴികളില്‍ കുത്തിയിരുന്ന് ഉപരോധം തുടങ്ങി. വാഹനങ്ങള്‍ കടന്നുപോകുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നാവശ്യപ്പെട്ട് ഉന്നത പോലീസുദ്യോഗസ്ഥര്‍ പലതവണ ചര്‍ച്ച നടത്തിയെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ഇതോടെ, ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുമായെത്തിയ വാഹനങ്ങള്‍മാത്രം പോകാനേ സമരക്കാര്‍ അനുവദിച്ചുള്ളൂ.

ബോണസ്പ്രശ്‌നം സംബന്ധിച്ച് ഞായറാഴ്ചയ്ക്കകവും ശന്പളം സംബന്ധിച്ച് 26നും തീരുമാനം പ്രഖ്യാപിക്കുമെന്ന് തൊഴില്‍വകുപ്പുമന്ത്രി ഷിബു ബേബിജോണ്‍ പ്രഖ്യാപിച്ചെങ്കിലും തൊഴിലാളികള്‍ സമരത്തില്‍നിന്നു പിന്മാറാന്‍ തയ്യാറായില്ല. ബോണസ്, ശമ്പള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. വ്യാഴാഴ്ചയും ടീ മ്യൂസിയം, ടാറ്റായുടെ കീഴിലുള്ള പള്ളിവാസല്‍, നല്ലതണ്ണി ഐ.ടി.ഡി. ഫാക്ടറികള്‍, കെ.ഡി.എച്ച്.പി. കമ്പനിയുടെ വിവിധ ഫാക്ടറികള്‍, ഓഫീസുകള്‍, റീജണല്‍ ഓഫീസ്, ഹൈറേഞ്ച് സ്‌കൂള്‍ എന്നിവ അടഞ്ഞുകിടന്നു.

© 2024 Live Kerala News. All Rights Reserved.