കാശ്മീരില്‍ സുരക്ഷാ സൈന്യവും ഭീകരരും ഏറ്റുമുട്ടി; രണ്ട് സൈനികരടക്കം നാലുപേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്വാര മേഖലയില്‍ സുരക്ഷാസൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരരും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. ഹന്ദ്വാരയിലെ ലാരിബാല്‍ രാജ്!വര്‍ വനമേഖലയിലാണ് ഇന്നലെ രാത്രി ഏറ്റുമുട്ടല്‍ തുടങ്ങിയത്. 21 രാഷ്ട്രീയ റൈഫിള്‍സ് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിര്‍ത്തി രക്ഷാസേനകളുടെ ഡയറക്ടര്‍ ജനറല്‍മാരുടെ ചര്‍ച്ച ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഇന്നത്തെ ഭീകരാക്രമണം. ഇന്നലെ വൈകീട്ടും പാക്ക് റേഞ്ചേഴ്‌സ് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിരുന്നു. ഇതില്‍ ഒരു ഇന്ത്യന്‍ ജവാന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഭീകരര്‍ക്ക് നുഴഞ്ഞു കയറാന്‍ അവസരമൊരുക്കാനാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. അതിര്‍ത്തിയിലെ സമാധാനവും നുഴഞ്ഞു കയറ്റവും തടയാന്‍ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി രക്ഷാസേനകളുടെ ഡയറക്ടര്‍ ജനറല്‍മാരുടെ ചര്‍ച്ചയില്‍ ധാരണയായിര

© 2024 Live Kerala News. All Rights Reserved.