‘ടി.പി 51’ സിനിമയ്ക്ക് അപ്രഖ്യാപിത വിലക്ക്…മുപ്പതിലേറെ തീയേറ്ററുകള്‍ പിന്‍വാങ്ങി

ടി.പി.ചന്ദ്രശേഖരന്‍ വധം പ്രമേയമാകുന്ന ‘ടി.പി 51’ സിനിമയുടെ പ്രദര്‍ശനത്തിന് അപ്രഖ്യാപിത വിലക്ക്. നാളെ റിലീസിങ് നടക്കാനിരിക്കെ മുപ്പതിലേറെ തീയേറ്ററുകള്‍ പിന്‍വാങ്ങി. പ്രദര്‍ശനം സംസ്ഥാന സര്‍ക്കാരിന്‍റെ അഞ്ച് തീയേറ്ററുകളില്‍ മാത്രം. വിലക്ക് സിപിഎം ഇടപെടല്‍ മൂലമെന്ന് സംവിധായകന്‍ മൊയ്തു താഴത്ത്. വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന നിലപാടിലാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍.

© 2024 Live Kerala News. All Rights Reserved.