രണ്ടാം ദിവസവും ശക്തമായ മഴ; ജപ്പാന്‍ വെള്ളത്തിനടിയിലായി

രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും ജപ്പാന്‍ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായ ടോക്‌യോ നഗരത്തില്‍ രക്ഷാപ്രവര്‍ത്തനം പോലും നടത്താന്‍പറ്റാത്ത സാഹചര്യമാണുള്ളത്. ജപ്പാനിലെ കിനുഗാവാ നദി കരകവിഞ്ഞ് ഒഴുകുന്നതാണ് ടോക്‌യോ നഗരത്തെ വെള്ളത്തിന് അടിയിലാക്കിയിരിക്കുന്നത്.

ജപ്പാനിലെ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് പോയ ആളുകളെ ഹെലികോപ്റ്ററുകളിലും മറ്റുമെത്തി രക്ഷാപ്രവര്‍ത്തകര്‍ സഹായിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എന്‍എച്ച്‌കെ, ആര്‍ടി തുടങ്ങിയ മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.

മഴയിലും വെള്ളപ്പൊക്കവും 6,900 കൂടുംബങ്ങള്‍ ബാധിക്കപ്പെട്ടിട്ടുണ്ടെന്ന് ഗതാഗതവകുപ്പിനെ ഉദ്ധരിച്ച് ക്യോഡോ ന്യൂസ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം ഒരു ലക്ഷത്തോളം ആളുകളെ ഇപ്പോള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ചില ഭാഗങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതാണ് ഇത്രയധികം വെള്ളം പൊങ്ങാന്‍ കാരണമായത്.

© 2024 Live Kerala News. All Rights Reserved.