മന്ത്രിമാര്‍ക്ക് നല്‍കിയ വെള്ളക്കുപ്പിയില്‍ പാമ്പിന്‍ കുഞ്ഞുങ്ങള്‍; വന്‍ സുരക്ഷാ വീഴ്ച

 

റായ്പൂര്‍: കേന്ദ്രമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ള വിവിഐപികള്‍ക്കായി നല്‍കിയ വെള്ളക്കുപ്പിയില്‍ പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ് എന്നിവര്‍ക്ക് നല്‍കിയ ശുദ്ധജല കുപ്പിയിലാണ് പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. റായ്പൂരിലെ ബിജെപി ആസ്ഥാനത്താണ് സംഭവം.

രമണ്‍ സിങ്ങിന്റെ മെ!ഡിക്കല്‍ ടീമില്‍ അംഗമായ വനിതാ !ഡോക്ടറാണ് ഇവര്‍ക്കായി നല്‍കിയ വെള്ളക്കുപ്പിയില്‍ പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. കേന്ദ്രമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് നല്‍കുന്ന ഭക്ഷണ സാധനങ്ങള്‍ മുന്‍കൂര്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ചട്ടമെങ്കിലും ഇവിടെ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയതായി ആക്ഷേപമുണ്ട്.
അതേസമയം, മന്ത്രിമാര്‍ക്ക് നല്‍കിയ കുടിവെള്ള കുപ്പിയുടെ സീലുകള്‍ പൊട്ടിച്ച നിലയിലായിരുന്നുവെന്നും തന്നെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് സംഭവമെന്നും കമ്പനിയുടെ ഉടമയായ പ്രാദേശിക നേതാവ് ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.