ലൈഫ് ഓഫ് ജോസൂട്ടിയിലെ ആദ്യ ഗാനം മേലേ മേലേ പുറത്തിറങ്ങി

ദിലീപും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയിലെ ആദ്യ ഗാനം മേലേ മേലേ പുറത്തിറങ്ങി. ശ്രേയഘോഷാല്‍ ആലപിച്ച ഗാനത്തിന് ഈണം പകര്‍ന്നത് അനില്‍ ജോണ്‍സണാണ്. ജോസൂട്ടിയുടെ ബാല്യവും കൗമാരവും യൗവ്വനവുമാണ് ഗാനത്തിന്റെ ഇതിവൃത്തം. നേരത്തെ ചിത്രത്തിലെ ഗാനങ്ങളുടെയെല്ലാം ഓഡിയോ പുറത്തുവിട്ടിരുന്നു. മേലേ മേലേ എന്ന തുടങ്ങുന്ന ഗാനത്തിന് രണ്ട് പതിപ്പുകളുണ്ട് ഒന്ന് ശ്രേയഘോഷാല്‍ പാടിയപ്പോള്‍ ഡ്യുയറ്റ് പതിപ്പ് പാടിയിരിക്കുന്നത് ശ്രേയഘോഷാലും നജീം അര്‍ഷാദും ചേര്‍ന്നാണ്.

സൂപ്പര്‍ ഹിറ്റായ ദൃശ്യത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. ട്വിസ്‌റ്റോ സസ്‌പെന്‍സോ ഇല്ലാത്ത ജീവിത കഥ എന്ന ടാഗ് ലൈനില്‍ എത്തിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ‘മൈ ബോസി’നു ശേഷം ജീത്തുവും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. വാടാമല്ലി, ചെറുക്കനും പെണ്ണും പൈസ പൈസ എന്നീ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച രാജേഷ് വര്‍മ്മയുടേതാണ് ലൈഫ് ഓഫ് ജോസൂട്ടിയുടെ തിരക്കഥയും സംഭാഷണവും. ജയ്‌ലാല്‍ മേനോന്റെ വരികള്‍ക്കാണ് രാജേഷ് വര്‍മ്മ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട്, സുനില്‍ സുഖദ, ജോജു, ചെമ്പന്‍ വിനോദ്, ഹരീഷ് പേരാടി, ചെമ്പന്‍ വിനോദ്, ധര്‍മ്മജന്‍, ജ്യോതി കൃഷ്ണ, രചന നാരായണന്‍കുട്ടി, വിജയകുമാരി, സാജു നവോദയ, നോബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഇടുക്കി, കട്ടപ്പന, തൊടുപുഴ, ന്യൂസിലന്‍ഡ് എന്നിവടങ്ങളിലായാണ് ലൈഫ് ഓഫ് ജോസൂട്ടി ചിത്രീകരിച്ചിരിക്കുന്നത്. ഇറോസ് ഇന്റര്‍നാഷ്ണല്‍ ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ലൈഫ് ഓഫ് ജോസൂട്ടി. ഇറോസ് ഇന്റര്‍നാഷണല്‍, ബാക്ക്‌വാട്ടേഴ്‌സ് സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ സുനില്‍ ലുല്ല, ജയലാല്‍ മേനോന്‍, അനില്‍ ബിശ്വാസ് തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സെപ്റ്റംബര്‍ 18ന് തീയേറ്ററിലെത്തും.

© 2024 Live Kerala News. All Rights Reserved.