#Special Report:ദമ്പതിമാര്‍ക്കിരുവര്‍ക്കുമുള്ള വരുമാനം വിവാഹ മോചനത്തിന് വഴിതെളിയിക്കുന്നു…

പുറത്തു നിന്നു നോക്കിയാല്‍ നല്ല രീതിയില്‍ ജീവിതം ആസ്വദിച്ചു പോവന്ന ദമ്പതിമാര്‍ നമുക്ക് കാണാം.എന്നാല്‍ ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് മറ്റൊന്നാണ്. ഇന്ന് മിക്ക ദമ്പതിമാര്‍ക്ക് ഇരുവര്‍ക്കും ജോലിയുള്ളവരും ശമ്പളം വാങ്ങുന്നവരുമാണ്. എന്നാല്‍ ഇതുക്കൊണ്ടായില്ല. ജീവിതത്തില്‍ ജോലിയും കറക്കുവുമായാല്‍ ജീവിതം പൂര്‍ണ്ണതയിലേക്കെത്തുന്നില്ല.എന്നാല്‍ ഇവര്‍ രണ്ടു പേരുടെയും ജോലി തിരക്കു കാരണവും കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതു കൊണ്ടും ഇവര്‍ക്കിടയില്‍ ലൈംഗിക ജീവിതം നഷ്ടപ്പെടുത്തേണ്ടി വരുന്നുഇങ്ങനെ ലൈംഗിക ജീവിതം നഷ്ടപ്പെടുന്നതു കൊണ്ട് ആധുനിക വിവാഹത്തെ പോലും ഇത് ബാധിക്കുന്നുണ്ട് എന്നാണ് തെളിയിക്കുന്നത്. ഇങ്ങനെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാത്ത മിക്ക ദാമ്പത്യങ്ങളും വിവാഹ മോചനത്തിന് കാരണമാകുന്നുണ്ട്. ഇന്നത്തെ തലമുറ വിവാഹത്തേക്കാള്‍ ഇഷ്ടപ്പെടുന്നത് ജോലിയാണ്. കൂടുതല്‍ പേരും വിവാഹ ജീവിതത്തേക്കാള്‍ പ്രധാന്യം നല്‍കുന്നത് ജോലിയോടാണ് ഇതിനാല്‍ തന്നെ വിവാഹ മോചനവും കൂടി വരുന്നു.ഇങ്ങനെയുള്ളവര്‍ വിവാഹ ജീവിത്തതില്‍ നിന്നും സ്വതന്ത്രരായി കാമുകനെ തേടിയിറങ്ങുന്നു.
രണ്ടുപേര്‍ക്കുമുള്ള ജോലി കാരണം ദമ്പതിമാര്‍ തമ്മിലുള്ള അടുപ്പം കുറയ്ക്കുന്നു.ഒരു ദിവസം മുഴുവനുള്ള ജോലി ദമ്പതിമാരെ ക്ഷീണിതരാക്കുകയും പിന്നിട് ഇവര്‍ വിശ്രമിക്കാനുള്ള സമയം മാത്രമേ ഉണ്ടാകുന്നുള്ളു ഇതുക്കൊണ്ടു തന്നെ ഇവര്‍ക്കിടയില്‍ തുറന്നു സംസാരിക്കുന്നതിനോ സന്തോഷം പങ്കു വയ്ക്കുവാനോ കഴിയാതെ വരുന്നു.
അതേപോലെ തന്നെയാണ് അമിതമായ സോഷ്യല്‍ നെറ്റ് വര്‍ക്ക് ഉപയോഗവും സുഹൃത്തുക്കള്‍ വഴിയുള്ള മദ്യം ഉപയോഗം ഇതും ദമ്പതിമാര്‍ക്കിടയില്‍ വിള്ളല്‍ ഉണ്ടാക്കുന്നു.
ദമ്പതിമാരുടെ പ്രണയത്തിന് മങ്ങലേല്‍ക്കാതിരിക്കാന്‍ ശാരിരിക ബന്ധം വളരെ പ്രധാനമാണ്.ദമ്പതിമാര്‍ക്കിടയില്‍ ലൈംഗികതയില്ലെങ്കില്‍ പങ്കാളികള്‍ പുറത്തേക്ക് ,പോവുകയും അവരുടെ ജീവിത്തില്‍ സ്വരച്ചേര്‍ച്ച ഇല്ലാതാവുകയും ചെയ്യുന്നു.

ഇവരുടെ ഏകാന്ത ജീവിതത്തിലേക്ക് പെട്ടെന്ന് ഒരാള്‍ കടന്നു ആശ്വസിപ്പിക്കാനുണ്ടെങ്കില്‍ പിന്നിട് എപ്പോഴും പുറത്തു നിന്നു വന്ന അവരായിരിക്കും ജീവിത്തിലെല്ലാം ഇത് ഒരു വിവാഹ ജീവിതമല്ലായിരിക്കും എന്നു മാത്രം. ഇത്തരം സന്ദര്‍ഭം വരെ എത്തിയാല്‍ ജീവിതം തിരിച്ചു പിടിക്കാന്‍ ഏറെ ബുദ്ധിമുട്ടായിരിക്കും.എന്നാല്‍ ചിലരാവട്ടെ വിവാഹ ജീവിതം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരുമാണ്.
പരസ്പരം മനസ്സിലാക്കുകയും പങ്കാളിയോടുത്ത് സമയം ചിലവഴിക്കുകയുമാണെങ്കില്‍ ഒരു പരിധി വരെ വിവാഹ മോചനം ഒഴിവാക്കാം.

© 2024 Live Kerala News. All Rights Reserved.