സെപ്തംബര്‍ 28ന് ലോകം അവസാനിക്കുമെന്ന് മതപുരോഹിതന്‍മാരുടെ പ്രവചനം

സെപ്തംബര്‍ 28ന് ലോകം അവസാനിക്കുമെന്ന് മതപുരോഹിതന്‍മാരുടെ പ്രവചനം.ഈ മാസം അവസാനിക്കുന്നതോടെ ലോകം അവസാനിക്കുമെന്നാണ് മതപുരോഹിതന്‍മാരുടെ പ്രവചനം.ഒരു സംഘം ക്രിസ്റ്റ്യന്‍ പുരോഹിതന്‍മാരാണ് ഈ പ്രവചനം. സെപ്തംബര്‍ 28ന് ചന്ദ്രന്‍ രക്തനിറമണിയും അതിനാല്‍ ഈ ദിവസം ഭൂമിയില്‍ വന്‍ ഭൂചനമുണ്ടാകും, അഗ്‌നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കും. ആകാശത്ത് നിന്ന് ഉല്‍ക്കകള്‍ വീഴുമെന്നാണ് പുരോഹിതന്‍മാര്‍ പ്രവചിക്കുന്നത്.ശാസ്ത്ര റിപ്പോര്‍ട്ട് പ്രകാരം സെപ്തംബര്‍ 28 നു ചന്ദ്രഗ്രഹണത്തിന്റെ ഭാഗമായി ചന്ദ്രന്‍ ചുവന്ന നിറത്തിലാകും എന്നാലും ഒന്നും സംഭവിക്കില്ലനാണ് ശാസ്ത്രലോകത്തിന്റെ വിശദീകരണം നാസയടക്കമുള്ള കേന്ദ്രങ്ങളില്‍ നിന്നു ഇതിനെതിരെ ശക്തമായ എതിര്‍കുറിപ്പുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മതപുരോഹിതന്‍മാരുടെ ഇത്തരം പ്രവചനങ്ങളില്‍ ഭയക്കരുതെന്നാണ് ശാസ്ത്രലോകം നിര്‍ദ്ദേശിച്ചിരിക്കുന്നത്.സപ്തംബര്‍ 27, 28 നു ചന്ദ്രന്‍ ഭൂമിയുമായി വളരെ അടുത്തുവരും. എന്നാല്‍ അന്നേദിവസം ഭൂകമ്പം, അഗ്‌നിപര്‍വതം, ഉല്‍ക്കാവീഴ്ച ഉണ്ടാവാനുള്ള ഒരു സാധ്യതയുമില്ലെന്നും മറിച്ചുള്ള പ്രവചനങ്ങള്‍ തെറ്റാണെന്നുമാണ് ശാസ്ത്രലോകത്തിന്റെ വിശദീകരണം.

© 2024 Live Kerala News. All Rights Reserved.