നരേന്ദ്ര മോദി ഊര്‍ജസ്വലനും കരുത്തുറ്റ ആക്ഷന്‍ ഹീറോയോയും: ശത്രുഘ്‌നന്‍ സിന്‍ഹ

നരേന്ദ്രമോഡിയെ വാനോളം പുകഴ്ത്തി സിനിമാതാരവും ബിജെപി എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ഊര്‍ജസ്വലനായി പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി കരുത്തുറ്റയാളാണെന്നും, ആക്ഷന്‍ ഹീറോ പരിവേഷമാണുളളതെന്നും ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി. നേരത്തെ ബീഹാറില്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍പ്രധാനമന്ത്രി നരേന്ദ്രമോഡി വാക്‌പോരുകള്‍ക്കു ശേഷം ശത്രുഘ്‌നന്‍ സിന്‍ഹ നിതീഷിനെ സന്ദര്‍ശിക്കുകയും പുകഴ്ത്തുകയും ചെയ്തിരുന്നു. ഇത് ബിജെപി കേന്ദ്രങ്ങളില്‍ ആശങ്ക ഉളവാക്കിയിരുന്നു.

ശത്രുഘ്‌നന്‍ സിന്‍ഹയുടെ ജന്മനാടായ ബീഹാറില്‍ ഈ വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പുരോഗമിക്കവെയാണ് മോഡി സ്തുതിയുമായി ശത്രുഘ്‌നന്‍ സിന്‍ഹ എത്തിയതെന്നും ശ്രദ്ധേയമാണ്. താനൊരിക്കലും ബിജെപിക്കകത്തെ ലക്ഷ്മണ രേഖ മറികടക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അത്തരം സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പ് ലോക്ജനശക്തി പാര്‍ട്ടിക്കും, എന്‍ഡിഎ സഖ്യത്തിനും ഒരു ലിറ്റ്മസ് ടെസ്റ്റ് ആയിരിക്കുമെന്നും ലോക്ജനശക്തി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അനുയോജ്യനായ പൊതുസമ്മതനായ വ്യക്തിയാണെന്നും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.