ഇറച്ചികള്‍ക്കും മീനിനും നിരോധനം

മുംബൈയില്‍ ഇറച്ചികള്‍ക്കും മീനിനും നിരോധനം. സെപ്തംബര്‍ 10, 13, 17,1 8 എന്നീ 4 ദിവസങ്ങളില്‍ മാത്രമാണ് നിരോധനം.ഈ ദിവസങ്ങളില്‍ മാട്, കോഴി, മീന്‍ കടകള്‍ തുറക്കുന്നതിനും മൃഗങ്ങളെ കൊല്ലുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെപ്തംബര്‍ 10 മുതല്‍ 17 വരെ ജൈന സമൂഹം അവരുടെ ഉപവാസ ഉത്സവമായ പര്‍യുഷാന്‍ ആചരിക്കുകയാണ്. ജൈനമതക്കാരുടെ ഈ ഉത്സവം പ്രമാണിച്ചാണ് ഇറച്ചിക്കും മീനിനും മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം തങ്ങളുടെ കച്ചവടത്തെ സാരമായി ബാധിക്കുമെന്ന് ആരോപിച്ച് ഖുറൈശി സമുദായവും രംഗത്തെത്തിയിട്ടുണ്ട്. നീതീക്കിട്ടിയില്ലെങ്കില്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്നും തങ്ങളുടെ അവകാശത്തിനായി നിരാഹാരം നടത്തുമെന്നും ഇവര്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.