സെൻസർ ബോർഡിന്റെ ഇരട്ടത്താപ്പിനെതിരെ സംവിധായകാൻ രഞ്ജിത്ത് ശങ്കർ രംഗത്ത്

സിനിമയിലെ ലഹരി വിരുദ്ധ മുന്നറിയിപ്പുകൾ മലയാള സിനിമയ്ക്ക് മാത്രം ബാധകാമോ ? സംവിധായകനായ രഞ്ജിത് ശങ്കറാണ് ഈ ചോദ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത് . തിയറ്ററുകളിൽ സിനിമ തുടങ്ങുന്നതിനു മുൻപും പുകവലി, മദ്യപാന രംഗങ്ങൾ വരുമ്പോഴും കാണിക്കുന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് ബോളിവുഡ് സിനിമയ്ക്ക് ബാധകമല്ലേ അദ്ദേഹം ചോദിക്കുന്നു.

കഴിഞ്ഞ ആഴ്ച പ്രദർശനത്തിന് എത്തിയ ബോളിവുഡ് ചിത്രം ദിൽ ദഡ്കനേ ദോ തിയറ്ററിൽ കണ്ടതോടെയാണ് രഞ്ജിത് ഇങ്ങനെയൊരു പ്രതിഷേധവുമായി രംഗത്ത് വരാൻ കാരണം . സിനിമ തുടങ്ങുന്നതിന് മുൻപുള്ള പുകവലിക്കെതിരെയുള്ള പരസ്യം ഉൾപ്പെടുത്തിയിട്ടില്ല. ഇതുമാത്രമല്ല ചിത്രത്തിലെ കഥാപാത്രങ്ങൾ മദ്യപിക്കുമ്പോഴോ, സിഗരറ്റ് വലിക്കുമ്പോഴോ ഒരു മുന്നറിയിപ്പും ചിത്രത്തിൽ കാണിക്കുന്നില്ലെന്നും സംവിധായകൻ പറയുന്നു.

ബിഗ് ബഡ്ജറ്റിൽ നിർമ്മിക്കുന്ന ബോളിവുഡ് ചിത്രങ്ങളോടുള്ള സെൻസർ ബോർഡിന്റെ ഇരട്ടത്താപ്പ് നയം വ്യക്തമാക്കണമെന്ന് അദ്ദേഹം പറയുന്നു. നിർമാതാക്കളുടെയും സംവിധായകരുടെയും സംഘടനകളിൽ ഇതിനെതിരെ പരാതി ഉന്നയിച്ചിട്ടുണ്ടെന്നുംരഞ്ജിത്ത് ശങ്കർ പറയുന്നു . സെൻസർ ബോർഡംഗത്തോട് സംസാരിച്ചപ്പോൾ എല്ലാ നിയമങ്ങളും ഒരുപോലെ എല്ലാ സിനിമകൾക്കും ബാധകമാണെന്നാണ് അവർ പറഞ്ഞത്. പിന്നെങ്ങനെ ബോളിവുഡ് സിനിമകൾക്ക് മാത്രം ഇളവ് ലഭിക്കുന്നു? അദ്ദേഹം ചോദിക്കുന്നു

© 2024 Live Kerala News. All Rights Reserved.