ദാവൂദിനെ പിടികൂടാന്‍ എന്തു നടപടിയും സ്വീകരിക്കും: കേന്ദ്രമന്ത്രി റത്തോഡ്

ന്യൂഡല്‍ഹി: ദാവൂദ് ഇബ്രാഹിം, ഹാഫിസ് സയീദ് തുടങ്ങിയ ശത്രുക്കളെ പിടികൂടാന്‍ ഏതറ്റം വരെയും പോകുമെന്നു കേന്ദ്ര സഹമന്ത്രി രാജ്യവര്‍ധന്‍സിങ് റത്തോഡ്. ശത്രുക്കളെ ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാര്‍ എപ്പോഴും തയാറാണ്. ദേശീയമാധ്യമമായ ആജ് തക്കിന്റെ പ്രത്യേക പരിപാടിയിലാണ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി റത്തോഡ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ദാവൂദ് പാക്കിസ്ഥാനിലെ കറാച്ചിയിലും ഹാഫിസ് സയീദ് ലഹോറിലുമാണുള്ളതെന്നാണ് ഇന്ത്യന്‍ സുരക്ഷാ സേന വിശ്വസിക്കുന്നത്.

ഒളിയാക്രമണം പോലുള്ളവ ഉപയോഗിക്കുമോ എന്ന ചോദ്യത്തിന് ഇക്കാര്യങ്ങള്‍ ടിവിയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്നും തീരുമാനമെടുത്താല്‍ അറിയിക്കുമെന്നും മന്ത്രി മറുപടി നല്‍കി. അതേസമയം, മോദി സര്‍ക്കാര്‍ അധികാരത്തിലേറി 15 മാസമായിട്ടും ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ അഭയം നല്‍കുന്നത് തടയാനായിട്ടില്ല. ഇപ്പോള്‍ ഫയലുകള്‍ (ഡോസ്സിയര്‍) കൈമാറുകയാണ്‌ െചയ്യുന്നതെന്നുമുള്ള ആരോപണം ഉയര്‍ന്നപ്പോള്‍ ഫയല്‍ കൈമാറ്റത്തൊടൊപ്പം മറ്റു മാര്‍ഗങ്ങളും അവലംബിക്കാറുണ്ടെന്നും എന്തു സംഭവിച്ചാലും അത് അറിയിക്കുമെന്നും റത്തോഡ് പറഞ്ഞു.

ഒളിയാക്രമണമാണോ സൈനിക നടപടിയാണോ എന്ന് നടപ്പാക്കി കഴിഞ്ഞതിനു ശേഷം അറിയിക്കുമെന്നും സൈന്യത്തിലെ മുന്‍ കേണല്‍ കൂടിയായിരുന്ന റത്തോ!ഡ് കൂട്ടിച്ചേര്‍ത്തു. എന്നു ചെയ്യണമെന്നത് സര്‍ക്കാരാണ് തീരുമാനിക്കുന്നത്. ആക്രമണം ഇപ്പോള്‍ നടക്കുന്നുണ്ടോ ഇല്ലയോ എന്ന് ആര്‍ക്കും അറയില്ല. നടന്നുകഴിയുമ്പോള്‍ അതു വെളിപ്പെടുത്തും. ഇന്ത്യ ഭീകരരെക്കുറിച്ചു ചിന്തിച്ചോണ്ടിരിക്കുകയാണെന്ന് അവര്‍ തെറ്റിദ്ധരിക്കേണ്ട. ശത്രുക്കളെ ഇല്ലായ്മ ചെയ്യാന്‍ സജ്ജമാണ്, റത്തോ!ഡ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഒളിയാക്രമണത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് റത്തോഡ് പിന്നീട് ട്വീറ്റ് ചെയ്തു. ഡോസ്സിയര്‍ നയതന്ത്രത്തെക്കുറിച്ചാണ് സംസാരിച്ചതെന്നും റത്തോഡ് വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.