വീരമൃത്യു വരിച്ച സൈനികരുടെ വീടുകളില്‍ ഭരണാധികാരികള്‍ സന്ദര്‍ശനം നടത്തി

ദുബായ്:ഫുജൈറ മര്‍ഹബയില്‍ ജാസിം സഈദ് അല്‍സാദി, ദിബ്ബയില്‍ വലീദ് അഹമ്മദ് അല്‍ ധന്‍ഹാനി, ഖലീഫ അബ്ദുല്ല അല്‍ സരേദി, വാദി അല്‍ സെദറില്‍ മുഹമ്മദ് സഈദ് അല്‍ സരേദി, റാസല്‍ഖൈമ ആസന്‍ മേഖലയില്‍ ഒബൈദ് സഈദ് അല്‍ മസൂറി, ടൗബിനില്‍ റഷീദ് സഈദ് അല്‍ യമഹി എന്നീ ധീരസൈനികരുടെ കുടുംബങ്ങളെയും സന്ദര്‍ശിച്ചു ഷെയ്ഖ് മുഹമ്മദ് അനുശോചനം അറിയിച്ചു. യുഎഇയിലെ ജനങ്ങളുടെയും നേതൃത്വത്തിന്റെയും അഭിമാനമാണ് ധീരജവാന്‍മാരെന്ന് ഷെയ്ഖ് മുഹമ്മദ് കുടുംബങ്ങളെ അറിയിച്ചു.അവരുടെ ആത്മാര്‍പ്പണവും ജീവത്യാഗവും എന്നും സ്മരിക്കപ്പെടും. രാജ്യത്തിനും നീതിക്കും സമാധാനം സ്ഥാപിക്കുന്നതിനുംവേണ്ടി അവര്‍ രാജ്യത്തിന്റെ വിളികേട്ട് ദൗത്യനിര്‍വഹണത്തിന് ഇറങ്ങുകയായിരുന്നു. യുഎഇയുടെ ജനങ്ങളുടെയും നേതാക്കളുടെയും മനസിലും ഹൃദയത്തിലും ധീരസൈനികരുടെ ആത്മാര്‍പ്പണം ആലേഖനം ചെയ്തുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. റാസല്‍ഖൈമ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, അജ്മാന്‍ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി തുടങ്ങിയ ഭരണാധികാരികളും ധീരസൈനികരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.

uae-sheikh.jpg.image.784.410

യെമനില്‍ വീരമൃത്യു വരിച്ച ധീരസൈനികരുടെ കുടുംബങ്ങളില്‍ അനുശോചനം അറിയിച്ച് ഭരണാധികാരികള്‍. അജ്മാന്‍, ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ തുടങ്ങിയ എമിറേറ്റുകളില്‍ ധീരസൈനികരുടെ ബന്ധുക്കളെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു. ഷാര്‍ജയില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സൈനികരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു. അജ്മാനില്‍ മസ്ഫൗത്ത് മേഖലയില്‍നിന്നുള്ള ധീരജവാന്മാരായ സുല്‍ത്താന്‍ ഒബൈദ് അല്‍ കാബി, അബ്ദുല്ല സഈദ് അല്‍ കല്‍ബാനി എന്നിവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് ഷെയ്ഖ് മുഹമ്മദ് സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തോടൊപ്പം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുണ്ടായിരുന്നു.ഷാര്‍ജ കല്‍ബ സിറ്റിയില്‍ ഹമദ് മുഹമ്മദ് അല്‍ ബലൂചി, മുഹമ്മദ് ഇസ്മായില്‍ യൂസഫ് എന്നിവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചും ഷെയ്ഖ് മുഹമ്മദും സംഘവും അനുശോചനം അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.