#Special Report:ശ്രീകൃഷ്ണ ജയന്തി ആഘോഷം പൊടിപൂരമാക്കി ഒരു മുസ്ലീം ഗ്രാമം

അഷ്ടമി രോഹിണി ഹൈദവ ഭൂരിപക്ഷ പ്രദേശത്ത് വിപുലമായി ആഘോഷിച്ച വാര്‍ത്തകളാണ് നാമെല്ലാം കഴിഞ്ഞ മണിക്കൂറുകളില്‍ കേട്ടത്. എന്നാല്‍ ഒരു മുസ്ലീം സമുദായ ഭൂരപക്ഷ മേഖലയില്‍ ശ്രീകൃഷ്ണ ജയന്തി അതിന്റെ എല്ലാ നിറപകിട്ടോടു കൂടി ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ആഘോഷിച്ച വാര്‍ത്തയാണ് കാണ്‍പൂരില്‍ നിന്നും എത്തുന്നത്.

കാണ്‍പൂരിലെ ശാംശബാദ് പ്രദേശം ഒരു കൂട്ടം മതമില്ലാത്ത ജനങ്ങളുണ്ട്. ഇവിടെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സംഗീതം തന്നെ കേള്‍ക്കാന്‍ സാധിക്കും.മുസ്ലീം ജനത കൂടുതലുള്ള ഈ പ്രദേശത്ത് കഴിഞ്ഞ 29 വര്‍ഷമായി ഇവര്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു വരുന്നു.ഇവിടെ മതങ്ങള്‍ ഇല്ല എന്നതിന് തെളിവാണിത്. അഹമ്മദ് എന്ന ഒരു മുസ്ലിം വിശ്വാസിയാണ് ശ്രീകൃഷ്ണ ഭക്തനായത്. കാണ്‍പൂരിലെ എസ് അഹമ്മദും അദ്ദേഹത്തിന്റെ ഭാര്യയും മുന്നു കുട്ടികളുമാണ് ഇന്നലെ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്.കഴിഞ്ഞ 29 വര്‍ഷമായി ഇദ്ദേഹം ആഘോഷിച്ചു വരികയാണ് . ജന്മാഷ്ടമി ആഘോഷിക്കുന്നതിലുടെ തന്റെ കുടുംബത്തിന് ഐശ്യര്യവും സമൃദ്ധിയും ഉണ്ടാകുമെന്നാണ് ഇദ്ദേഹം പറയുന്നത്.ഇദ്ദേഹത്തിന്റെ വീട്ടിലാണ് ആഘോഷങ്ങള്‍ ഒരുക്കാറുള്ളത്.

36c1fc7b-8890-4521-acf8-ad23634b9f17_2h6-DK0iW5Lc26MFu2wFqCyToDazouv7E_lbpAREcnLPF7gG5AUDIZBO-QZo0zP2G4fXAvEK64Y-_2_0
അര്‍ദ്ധരാത്രി ശ്രീകൃഷ്ണന്‍ ജനിച്ചു കഴിഞ്ഞാല്‍ അയല്‍ വാസികളായ ഹിന്ദുക്കളും മുസ്ലീംങ്ങളും പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്നതും ശ്രീകൃഷ്ണ ലീലകള്‍ പാടി നൃത്തം ചെയ്യുന്നതും പതിവാണ്.
ബാരാബങ്ക് ജില്ലയിലുള്ള ദീവ ഷെരീഫ് എന്ന പ്രശസ്ത സൂഫി വര്യന്‍ അലിഷാ എന്ന ആരാധാനാലയമാണ് തനിക്ക പ്രചോദനമായത്. ഹിന്ദുക്കളും മുസ്ലീങ്ങളും ഇവിടെ സൂഫി വര്യന്‍ ശവകുടീരത്തില്‍ ചദാര്‍ അര്‍പ്പിക്കാറുണ്ട്.
ഇദ്ദേഹത്തിന്റെ വീട്ടില്‍ ശ്രീകൃഷ്ണന്റെ ടാബ്ലോ തീര്‍ക്കാറുണ്ട്. ഇതു കാണാന്‍ വലിയ ജനക്കൂട്ടം തന്നെ എത്താറുണ്ട്.ഹിന്ദു-മുസ്ലീം ഐക്യം തന്നെയാണ് ഇവിടെ കാണിക്കുന്നത്.
ഇതുക്കൊണ്ട് കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും മാത്രമല്ല വന്നിട്ടുള്ളത്. ഇതിലൂടെ വിശ്വാസവും വര്‍ദ്ധിച്ചിട്ടുണ്ട്.സ്‌നേഹം, സമാധാനം, സഹോദര്യത്തിന്റെ ഒരു സന്ദേശം കൂടിയാണ് ജന്മാഷ്ടമി ആഘോഷിച്ചു വരുന്നത്.അഹമ്മദ് ‘ഭായ്’ ഇപ്പോള്‍ പ്രദേശത്തെ മതസൗഹാര്‍ദ്ദ പ്രതീകമായി മാറിയിരിക്കുന്നു

© 2024 Live Kerala News. All Rights Reserved.