വിപ്ലവ പാര്‍ട്ടികളും ആത്മീയതയും യോജിച്ച് പോകില്ല:സി.പി.എം സംഘടിപ്പിച്ചതു പോലൊരു പരിപാടി സി.പി.ഐ സംഘടിപ്പിക്കില്ല;കാനം രാജേന്ദ്രന്‍

കാസര്‍കോട്: വിപ്ലവ പാര്‍ട്ടികളും ആത്മീയതയും യോജിച്ച് പോകില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കണ്ണൂരില്‍ ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് സി.പി.എം സംഘടിപ്പിച്ച ഘോഷയാത്രയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സംഘടിപ്പിച്ചതു പോലൊരു പരിപാടി ഏതായാലും സി.പി.ഐ സംഘടിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ സാമൂഹിക യാഥാര്‍ഥ്യം കാണാതെ പോകില്ല. എന്തുകൊണ്ടാണ് ഇത്തരമൊരു പരിപാടിയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.