#Special_Report: കണ്ണൂരില്‍ സിപിഐ(എം) ശോഭയാത്രയില്‍ ശ്രീനാരായണഗുരുവിനെ പരസ്യമായി അപമാനിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു..

സിനിയ നീലാംബരി

കണ്ണൂര്‍: സിപിഐ(എം) കണ്ണൂര്‍ ജില്ലയില്‍ സംഘടിപ്പിച്ച് ജന്മാഷ്ടമി ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുദേവനെ അപമാനിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാന വ്യാപകമായി ഇതിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്.

11997062_900564213363248_2016948751_n

സംഭവത്തിനെതിരെ ഇന്ന് വൈകുന്നേരം സംസ്ഥാന വ്യപകമായി പ്രതിഷേധ പരിപാടികള്‍ക്ക് എസ്.എന്‍.ഡി.പി ആഹ്വാനം ചെയ്തിട്ടുണ്ട്. സെക്രട്ടറിയേറ്റിലേക്കും പ്രാദേശിക അടിസ്ഥാനത്തിലുമാണ് പ്രതിഷേധ പരിപാടികള്‍ നടക്കുക.

ശ്രീനാരായണഗുരുദേവനെ എസ്.എന്‍.ഡി.പിക്കാരനും ആര്‍.എസ്.എസ് കാരനും കൂടി കുരിശിലേറ്റുന്നതായുള്ള നിശ്ചലദൃശ്യമാണ് സിപിഐ(എം) ശോഭയാത്രയില്‍ അവതരിപ്പിച്ചത്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരു വാക്യത്തേയും നിശ്ചലദൃശ്യത്തില്‍ അപമാനിച്ചു. ഗുരു വാക്യത്തിന് പകരം പല ജാതി പല മതം പല ദൈവം മനുഷ്യന് എന്ന് വികൃതപ്പെടുത്തി.

കണ്ണൂരില്‍ സിപിഐ(എം) സംഘടിപ്പിച്ച ശോഭയാത്രകളില്‍ പലയിടങ്ങളിലും അമ്പാടികണ്ണനൊപ്പം ചെഗുവേരയുടേയും ചിത്രങ്ങള്‍ വെച്ചിരുന്നു.

 

© 2024 Live Kerala News. All Rights Reserved.