തിരുവനന്തപുരത്ത് ഒന്നരക്കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒന്നരക്കിലോ സ്വര്‍ണം ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പിടികൂടി. മാലിദ്വീപ്‌രുവനന്തപുരം എയര്‍ഇന്ത്യാ വിമാത്തിലെത്തിയ കര്‍ണാടക സ്വദേശി സയിദ് അബ്ബാസില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കാല്‍മുട്ടില്‍ ധരിച്ചിരുന്ന നീ ക്യാപ്പിലിലാണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. നീല്‍ ക്യാപ്പിന്റെ ഉള്ളില്‍ കമ്പികള്‍ക്ക് പകരം സ്വര്‍ണ ദണ്ഡുകളാണ് ഉപയോഗിച്ചിരുന്നത്. മുട്ടില്‍ പരുക്കേറ്റയാളെന്ന വ്യാജേനയാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്. ചെന്നൈയിലേക്ക് പോവുകയായിരുന്ന ഇയാളെ രഹസ്യവിവരത്തെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.