മദ്യത്തിന്റെയോ പുകയിലയുടെയോ പരസ്യത്തെ പ്രോത്സാഹിപ്പില്ല: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

കൊച്ചി: പരസ്യങ്ങള്‍ ഇന്ന് ഏറെ മാറിക്കഴിഞ്ഞുവെന്നും താന്‍ ഒരിക്കലും മദ്യത്തിന്റെയോ പുകയിലയുടെയോ പരസ്യത്തെ പ്രോത്സാഹിപ്പില്ലെന്നും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. അച്ഛനാണ് തനിക്ക് ഈ ഉപദേശം നല്‍കിയത്. ഞാന്‍ ഒരിക്കലും ഇതില്‍ നിന്ന് വ്യതിചലിക്കല്ല.

കൊച്ചിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ ഇന്ത്യ ചാപ്റ്ററിന്റെ രജത ജൂബിലി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍. സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായിരുന്നു സച്ചിന്‍.

ഞാന്‍ ഒരിക്കലും ക്രിക്കറ്റിനേക്കാള്‍ വലുതാകില്ല. എന്റെ ഹൃദയത്തിലാണ് ക്രിക്കറ്റിന് സ്ഥാനമുള്ളത്. കുട്ടിക്കാലം മുതല്‍ ക്രിക്കറ്റിനെ കുറിച്ചല്ലാതെ ഞാന്‍ മറ്റൊന്നിനെയും കുറിച്ച് ചിന്തിച്ചിരുന്നില്ല. ജീവിത വിജയത്തിലേക്ക് കഠിനാധ്വാനമല്ലാതെ മറ്റൊരു കുറുക്കു വഴികളുമില്ല. ക്രിക്കറ്റില്‍ നിന്ന് ഞാന്‍ പഠിച്ച പാഠമിതാണ്.

ജീവിതത്തില്‍ എന്തെങ്കിലും ആഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ അതിനായി കഠിനമായി അധ്വാനിക്കുക. അല്ലാതെ കുറുക്കു വഴികളെ തേടരുത്. എന്നെ മാനസികമായി ശക്തനാക്കിയത് പരിശീലനമാണ്. ജീവിത വിജയത്തില്‍ കുറുക്കു വഴികളില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞതും ഈ കഠിന പരിശീലനമാണ് സച്ചിന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.