യെമനില്‍ സഹായമെത്തിക്കാന്‍ ധനശേഖരണം; അഞ്ചു ദിവസം കൊണ്ട് ലഭിച്ചത് 14 കോടി

ദുബായ്:യെമനിലെ യുദ്ധബാധിത മേഖലകളില്‍ സഹായമെത്തിക്കുന്നതിനുള്ള എമിറേറ്റ് റെഡ് ക്രസന്റിന്റെ ധനശേഖരണത്തിന് മികച്ച പ്രതികരണം. അഞ്ചു ദിവസം കൊണ്ട് 14 കോടി ദിര്‍ഹത്തിലധികമാണ് സംഭാവനയായി ലഭിച്ചത്. സുല്‍ത്താന്‍ ബിന്‍ ഖലീഫ ഹുമാനിറ്റേറിയന്‍ ആന്‍ഡ് സയന്റിഫിക് ഫൗണ്ടേഷന്‍ അഞ്ചു ലക്ഷം ദിര്‍ഹമാണ് യെമന്‍ ഫണ്ടിലേക്ക് സംഭാവന നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് വി കെയര്‍ എന്ന പേരില്‍ റെഡ് ക്രസന്റ് ധനശേഖരണത്തിന് തുടക്കം കുറിച്ചത്.

© 2024 Live Kerala News. All Rights Reserved.