ചരിത്രം തിരുത്തിക്കുറിച്ച് പി.കെ ചൈനയില്‍ സൂപ്പര്‍ ഹിറ്റ്. 100 കോടി കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിനി പി.കെ

 

 

ഇന്ത്യയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രം പി കെ ചൈനയിലും സൂപ്പര്‍ ഹിറ്റ. ചൈനയില്‍ നിന്നും പികെ നൂറു കോടിരൂപയാണ് ഇതുവരെ നേടിയിരിക്കുന്നത് . ഇന്ത്യയ്ക്ക് പുറത്ത് നിന്ന് നൂറ് കോടി രൂപ നേടിയ ആദ്യ ഇന്ത്യന്‍ ചിത്രമായിമാറിയിരിക്കുകയാണ് ഇതോടെ ഈ സിനിമ . മെയ് 22നാണ് ചൈനയില്‍ പി.കെ റിലീസ് ചെയ്തത്. ചൈനയില്‍ 4600 കേന്ദ്രങ്ങളിലാണ് പി.കെ റിലീസ് ചെയ്തത്. വെറും പതിനാറ് ദിവസം കൊണ്ടാണ് നൂറ് കോടി രൂപ കളക്റ്റ് ചെയ്തത്.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19ന് ഇന്ത്യയില്‍ റിലീസ് ചെയ്ത പി.കെ ബോളിവുഡ് കണ്ട ഏറ്റവും വലിയ പണംവാരി സിനിമകളില്‍ ഒന്നാണ് . വിവിദരാജ്യങ്ങളില്‍ നിന്നായി 615 കോടി രൂപയാണ് പികെ ഇതിനകം നേടിയത്.

 

© 2024 Live Kerala News. All Rights Reserved.