കുട്ടികള്‍ക്കുമേല്‍ രക്ഷിതാക്കളും അധ്യാപകരും തങ്ങളുടെ സ്വപ്നങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുമേല്‍ രക്ഷിതാക്കളും അധ്യാപകരും തങ്ങളുടെ സ്വപ്നങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ റോബോട്ടുകളാവരുത്. രക്ഷിതാക്കള്‍ കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കണമെന്നും പറഞ്ഞു.ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി ഡല്‍ഹി മനേക്ഷാ ഹാളില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ 800 വിദ്യാര്‍ഥികളോട് നേരിട്ട് സംവേദിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ വീഡയോ കോണ്‍ഫറന്‍സിലൂടെയും ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി.

ഒരു അമ്മയാണ് കുഞ്ഞിന് ജന്മം നല്‍കുന്നത്. എന്നാല്‍, അവരെ ജീവിതത്തിലേയ്ക്ക് നയിക്കുന്നത് അധ്യാപകരാണ്. തങ്ങളുടെ ജീവിതത്തില്‍ അധ്യാപകരുടെയും അമ്മമാരുടെയും പങ്ക് സ്മരിക്കാത്തവര്‍ ഉണ്ടാവില്ല. തന്റെ ഉള്ളിലെ അധ്യാപകനെ കെടാത്ത സൂക്ഷിച്ച വ്യക്തിയായിരുന്നു ഡോ. എസ്. രാധാകൃഷ്ണന്‍. ഇപ്പോഴത്തെ കുട്ടികള്‍ ഡോ. രാധാകൃഷ്ണനെ കണ്ടിട്ടുണ്ടാവില്ല. എന്നാല്‍, അവര്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ കണ്ടിട്ടുണ്ട്. ഒരു അധ്യാപകനായി ഓര്‍മിക്കപ്പെടാനായിരുന്നു ഡോ. കലാമിന്റെ ആഗ്രഹം. രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞശേഷം അധ്യാപകനായി മാറുകയായിരുന്നു അദ്ദേഹംമോദി പറഞ്ഞു.

എനിക്കൊരു ഫാഷന്‍ ഡിസൈനര്‍ ഉണ്ടെന്നാണ് പലരുടെയും ധാരണ. അത് തെറ്റാണ്. പണ്ട് തനിച്ചായിരുന്നു വസ്ത്രങ്ങള്‍ അലക്കിയിരുന്നത്. ജോലി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അരക്കൈയന്‍ കുര്‍ത്ത സ്വീകരിച്ചത്ഡല്‍ഹി ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.

വിജയത്തിന് ഒരു പ്രത്യേക ചേരുവയുമില്ല. പരാജയം നമ്മളന ബാധിക്കാതെ നോക്കുകയാണ് വേണ്ടത്. പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയും നമ്മുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുകയുമാണ് വേണ്ടത്. പരാജയത്തോടുള്ള നമ്മുടെ സമീപനമാണ് പ്രധാനം. കുട്ടികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റല്ല, പ്രതിഭാ സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. ചെറിയ ചുവടുകളിലൂടെ സ്വച്ഛ് ഭാരത് പദ്ധതി വിജയിക്കുമെന്നു തന്നെയാണ് വിശ്വാസം. രാജ്യത്ത് ഇപ്പോള്‍ 18,000 ഗ്രാമങ്ങളില്‍ വൈദ്യുതിയില്ല. എന്നാല്‍, 2020 ഓടെ രാജ്യത്തെ മുഴുവന്‍ വീടുകളിലും വൈദ്യുതിയെത്തും. രാഷ്ട്രീയക്കാര്‍ മോശക്കാരാണ് എന്നൊരു ധാരണ പലര്‍ക്കുമുണ്ട്. പലരും രാഷ്ട്രീയത്തിലിറങ്ങാന്‍ മടിക്കുകയാണ്. കൂടുതല്‍ നല്ലയാളുകള്‍ രാഷ്ട്രീയത്തിലിറങ്ങേണ്ടതുണ്ട്‌വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പ്രധാനമന്ത്രി പഞ്ഞു.

© 2024 Live Kerala News. All Rights Reserved.